19
Dec 2025
Fri
19 Dec 2025 Fri

ക്രിസ്മസ് വാരത്തിൽ റെക്കോർഡ് മദ്യവിൽപ്പനയുമായി ബെവ്കോ.332.62 കോടി രൂപയുടെ വിൽപ്പന നടന്നതായാണ് കണക്ക്. ഡിസംബർ 22 മുതൽ 25 വരെയുള്ള ദിവസങ്ങളിലെ വില്‍പ്പനയാണ് ക്രിസ്മസ് വാര വിൽപനയായി കണക്കാക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇത്തവണ വലിയ വർധനവാണ് ക്രിസ്മസ് വാര മദ്യ വിൽപനയിൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ 19 ശതമാനം വർധനവ് വിൽപ്പനയിൽ ഉണ്ടായതായാണ് കണക്ക്. ഡിസംബർ 24 ന് വൈകുന്നേരമാണ് വലിയ വർധനവ് ഉണ്ടായത്. അന്ന് മാത്രം 114.45 കോടി രൂപയുടെ മദ്യം വിറ്റു.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ബെവ്കോ പ്രീമിയം കൗണ്ടറുകളുൾപ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു.അടുത്തിടെ തൃശൂരും കോഴിക്കോടും ഉൾപ്പെടെയുള്ള ഇടങ്ങളില്‍ പ്രീമിയം കൗണ്ടറുകൾ തുറന്നിരുന്നു. ഇത് വില്‍പ്പനയിലെ വർധനവിനു കാരണമായെന്നാണ് റിപോർട്ട്.

ALSO READ: കോര്‍പറേഷന്‍ മേയര്‍മാരായി; ബിജെപിക്ക് ചരിത്രനേട്ടം

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക