26
May 2024
Fri
26 May 2024 Fri
kerala red alert

തിരുവനന്തപുരം: കടല്‍ വലിയ തോതില്‍ പ്രക്ഷുബ്ധമാവന്‍ സാധ്യതയുള്ളതിനാല്‍ കേരള, തെക്കന്‍ തമിഴ്നാട് തീരങ്ങളില്‍ ജാഗ്രതാ മുന്നറിയിപ്പ്. കടലാക്രമണ സാധ്യത കണക്കിലെടുത്ത് കേരള തീരത്ത് നാളെ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. ( Red alert on Kerala coast tomorrow )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേരള തീരത്തും, തെക്കന്‍ തമിഴ്നാട് തീരത്തും നാളെ പുലര്‍ച്ചെ 02.30 മുതല്‍ രാത്രി 11.30 വരെ 0.5 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ ഉയരുമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക. തോണികള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിടണം.