കാസര്‍കോട്: കേരള കേന്ദ്ര സര്‍വകലാശാലയില്‍ 202526 അധ്യയന വര്‍ഷത്തെ നാല് വര്‍ഷ ഓണേഴ്‌സ് ബിരുദ പ്രവേശനത്തിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) നടത്തിയ പൊതുപ്രവേശന പരീക്ഷയില്‍ (സി.യു.ഇ.ടിയു.ജി) പങ്കെടുത്തവര്‍ക്ക് 31 വരെ സര്‍വകലാശാല വെബ്‌സൈറ്റ് ംംം.രൗസലൃമഹമ.മര.ശി സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യാം.
|
ബി.എസ്.സി (ഓണേഴ്‌സ്) ബയോളജി, ബി.കോം (ഓണേഴ്‌സ്) ഫിനാന്‍ഷ്യല്‍ അനലിറ്റിക്‌സ്, ബി.സി.എ (ഓണേഴ്‌സ്), ബി.എ (ഓണേഴ്‌സ്) ഇന്റര്‍നാഷണല്‍ റിലേഷന്‍സ് എന്നീ ബിരുദ പ്രോഗ്രാമുകളാണ് സര്‍വകലാശാലയിലുള്ളത്. ഇതില്‍ ബിഎ (ഓണേഴ്‌സ്) ഇന്റര്‍നാഷണല്‍ റിലേഷന്‍സ് തിരുവനന്തപുരം ക്യാപിറ്റല്‍ സെന്ററിലും മറ്റ് പ്രോഗ്രാമുകള്‍ പെരിയ കാംപസിലുമാണ് നടക്കുന്നത്.
ബി.എ (ഓണേഴ്‌സ്) ഇന്റര്‍നാഷണല്‍ റിലേഷന്‍സിന് 40, മറ്റ് പ്രോഗ്രാമുകള്‍ക്ക് 60 വീതവുമാണ് സീറ്റ്. ജനറല്‍, ഒബിസി, ഇ.ഡബ്ല്യു.എസ് വിഭാഗക്കാര്‍ക്ക് 500 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. ഓഗസ്റ്റ് നാലിന് പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് അഞ്ചിന് [email protected] എന്ന ഇ മെയിലില്‍ പരാതികള്‍ അറിയിക്കാം.
ഓഗസ്റ്റ് ആറിന് അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ആദ്യഘട്ട പ്രവേശനം ഓഗസ്റ്റ് ഏഴ് മുതല്‍ 10 വരെയും രണ്ടാം ഘട്ടം ഓഗസ്റ്റ് 12 മുതല്‍ 15 വരെയും മൂന്നാം ഘട്ടം ഓഗസ്റ്റ് 18 മുതല്‍ 21 വരെയും നടക്കും. ഓഗസ്റ്റ് 25 മുതല്‍ ക്ലാസ്സുകള്‍ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഹെല്‍പ്പ്‌ലൈന്‍: 0467 2309460/2309467.
Registration for four-year honours degree at Central University of Kerala till July 31


