03
Dec 2024
Tue
03 Dec 2024 Tue
30 minute load shedding in Kerala

യൂനിറ്റിന് 9 പൈസ വച്ച് സര്‍ചാര്‍ജ് ഈടാക്കാന്‍ കെഎസ്എബിക്ക് റഗുലേറ്ററി കമ്മീഷന്‍ അനുമതി. യൂനിറ്റിന് 17 പൈസയായിരുന്നു കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നത്.എന്നാല്‍ വലിയ തുക സര്‍ചാര്‍ജായി പിരിക്കാന്‍ കഴിയില്ലെന്ന് അറിയിച്ച കമ്മീഷന്‍ പുതിയ അപേക്ഷ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പുതിയ അപേക്ഷ പ്രകാരമാണ് ഇപ്പോള്‍ 9 പൈസ വച്ച് ഈടാക്കാന്‍ അനുമതി നല്‍കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജനുവരി മാസം മുതല്‍ പുതിയ സര്‍ചാര്‍ജ് ഈടാക്കാം. 2024 ഏപ്രില്‍ മുതല്‍ ജൂലൈ വരെ വൈദ്യുതി വാങ്ങിയതിലെ ബാധ്യത തീര്‍ക്കാനാണ് കെഎസ്ഇബി സര്‍ചാര്‍ജ് ഈടാക്കാന്‍ കമ്മീഷന് അപേക്ഷ നല്‍കിയത്.

ALSO READ: സംസ്ഥാനത്ത് വീണ്ടും വൈദ്യുത നിരക്ക് വര്‍ധന; പിണറായി അധികാരത്തിലേറിയ ശേഷം ബില്‍ തുക കൂട്ടുന്നത് അഞ്ചാം തവണ

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക