22
Dec 2024
Sun
22 Dec 2024 Sun
Release of Abdul Rahim from Saudi jail will not happen soon

സൗദി ബാലന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോഖ് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം നീളും. മോചനവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുന്നത് കോടതി ഇന്ന് വീണ്ടും നീട്ടി. ഡിസംബര്‍ എട്ടിന് കേസ് പരിഗണിക്കുമെന്നായിരുന്നു കോടതി നേരത്തേ അറിയിച്ചിരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊല്ലപ്പെട്ട ബാലന്റെ കുടുംബം ദിയാധനം സ്വീകരിച്ചതോടെ അബ്ദുല്‍ റഹീമിന്റെ വധശിക്ഷ ഒഴിവാക്കിയിരുന്നു. എന്നാല്‍ നടപടികള്‍ കോടതി നടപടികള്‍ പൂര്‍ത്തീകരിക്കപ്പെടാനുള്ളതിനാല്‍ റഹീമിന്റെ ജയില്‍ വാസം തുടരുകയാണ്.

വധശിക്ഷ റദ്ദാക്കപ്പെട്ടതോടെ റഹീമിന്റെ ഉമ്മ റിയാദിലെ ജയിലിലെത്തി മകനെ നേരില്‍ക്കണ്ടത് അടുത്തിടെയാണ്. വൈകാതെ തന്നെ റഹീമിന്റെ മോചനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇവര്‍ നാട്ടിലേക്ക് മടങ്ങിയിരിക്കുന്നത്.