22
Dec 2024
Mon
22 Dec 2024 Mon
Release of Abdul Rahim from Saudi jail will not happen soon

സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ 18 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട കേസ് റിയാദ് ക്രിമിനല്‍ കോടതി വീണ്ടും മാറ്റിവച്ചു. ജനുവരി 15ലേക്കാണ് കേസ് മാറ്റിവച്ചത്. ഇന്ന് കേസ് കോടതി പരിഗണിച്ചെങ്കിലും കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്ന് പറഞ്ഞ് കേസ് മാറ്റിവയ്ക്കുകയാണുണ്ടായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മോചനകാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അഞ്ചാമത്തെ കോടതി സിറ്റിങ്ങാണ് ഇന്ന് നടന്നത്. ഡിസംബര്‍ 12നാണ് നേരത്തേ കേസ് കോടതി മുമ്പാകെയെത്തിയത്. അന്ന് സാങ്കേതിക കാരണങ്ങളാല്‍ കേസ് ഡിസംബര്‍ 30ലേക്ക് മാറ്റുകയായിരുന്നു.

അവസാനനിമിഷം കുടുംബം ദിയാധനം കൈപ്പറ്റാന്‍ സമ്മതിച്ചതോടെയാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന അബ്ദുല്‍ റഹീമിന് മോചനസാധ്യത തെളിഞ്ഞത്. അതേസമയം കോടതി നടപടികള്‍ കൂടി പൂര്‍ത്തിയായാലേ റഹീമിന്റെ മോചനം സാധ്യമാവൂ. 18 വര്‍ഷത്തിനു ശേഷം ഇതാദ്യമായി ഉമ്മ റിയാദിലെ ജയിലിലെത്തി അബ്ദുല്‍ റഹീമിനെ കണ്ടത് ഏതാനും ആഴ്ചകള്‍ക്കു മുമ്പാണ്.