30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
ഡോ. പി.വി.എ.കെ. ബാവ എല്ലാ രംഗത്തും മാതൃക: Adv P.V. സൈനുദ്ധീൻ 

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരൂര്‍: എല്ലാ രംഗത്തും മാതൃക കാണിച്ച വ്യക്തിത്വമായിരുന്നു ഡോ. പി.വി.എ.കെ. ബാവ എന്ന് കേരള വഖഫ് ബോര്‍ഡ് മെമ്പര്‍ അഡ്വ. പി.വി. സൈനുദ്ധീന്‍. തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ തിരൂര്‍ സൗഹൃദ വേദി സംഘടിപ്പിച്ച ബാവ ഡോക്ടറുടെ ഒന്നാം ചരമ വാര്‍ഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ സേവന മേഖലകളില്‍ ആര്‍ക്കും എത്തിപ്പിടിക്കാന്‍ കഴിയാത്ത നേട്ടങ്ങളാണ് അദ്ദേഹം കൈവരിച്ചത്. പാവപ്പെട്ടവരുടേയും കഷ്ടപ്പെടുന്നവരുടെയും കണ്ണീരൊപ്പുന്നതിനുവേണ്ടി അദ്ദേഹം അവസാന കാലം വരെ മുന്നില്‍നിന്നു. സര്‍ക്കാര്‍ ആശുപത്രികളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി എല്ലാ സ്വാധീനങ്ങളും ഉപയോഗിച്ചു. എന്‍.എസ്.എസ് വളണ്ടിയര്‍മാരെ ഉപയോഗിച്ച് ആശുപത്രികളിലെ ഉപകരണങ്ങള്‍ കേടുപാടുകള്‍ തീര്‍ത്തു. ഉയര്‍ന്നവരേയും താഴ്ന്നവരേയുമെല്ലാം ഒരുപോലെ പരിഗണിച്ചു. ജോലി ചെയ്ത സ്ഥലങ്ങളിലെല്ലാം സ്‌നേഹ ബന്ധങ്ങള്‍ വളര്‍ത്തിയെടുത്തു. ഒരിക്കല്‍ പരിചയപ്പെട്ട എല്ലാവരും അദ്ദേഹത്തിന്റെ സ്വന്തക്കാരായി. ജീവിതാവസാനം വരെ നന്മകള്‍ മാത്രം പ്രവര്‍ത്തിച്ച് സമൂഹത്തിന്റെ മനസ്സില്‍ സ്ഥിരപ്രതിഷ്ട നേടി. ബാവ ഡോക്ടര്‍ സ്വന്തം ജീവിതംകൊണ്ട് ജനകീയ ഡോക്ടറായി മാറുകയായിരുന്നു. എല്ലാ മേഖലയിലും അദ്ദേഹത്തെപ്പോലുള്ളവരില്‍നിന്നും പുതിയ തലമുറക്ക് ഏറെ പഠിക്കാനുണ്ട് അദ്ദേഹം പറഞ്ഞു.
സൗഹൃദ വേദി പ്രസിഡണ്ട് കെ.പി.ഒ. റഹ്മത്തുല്ല അദ്ധ്യക്ഷത വഹിച്ചു. ആസ്റ്റര്‍ മിംസ് ഡയറക്ടര്‍ എഞ്ചിനീയര്‍ അഹമ്മദ് മൂപ്പന്‍, മുന്‍ സിഡ്‌കോ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത്, റൈഹാന്‍ ഐ ഹോസ്പിറ്റല്‍ എം.ഡി ഡോ. ടി.കെ. സലാഹുദ്ധീന്‍, തിരൂര്‍ മുനിസിപ്പല്‍ പ്രതിപക്ഷ നേതാവ് അഡ്വ. എസ്. ഗിരീഷ്, കൗണ്‍സിലര്‍ ജീന ഭാസ്‌കര്‍, പി.സി. അബ്ദുറഹിമാന്‍, ഫെഡറല്‍ ബാങ്ക് മാനേജര്‍ ദീപു, ഡി.സി.സി സെക്രട്ടറി അഡ്വ. കെ.എ. പത്മകുമാര്‍, തിരൂര്‍ ഐ.എം.എ പ്രസിഡണ്ട് ഡോ. അസീം അന്‍വര്‍, മുന്‍ പ്രസിഡണ്ട് ഡോ. ആശാ വാര്യര്‍, എം.ഇ.എസ് മലപ്പുറം ജില്ലാ പ്രസിഡണ്ട് കെ. ഷാഫി ഹാജി, എം.എസ്.എസ്. മലപ്പുറം ജില്ലാ പ്രസിഡണ്ട് ഡോ. ഹസ്സന്‍ ബാബു, പി.എം. ഷാഹുല്‍ ഹമീദ് ചെമ്മാട്, തിരൂര്‍ ചേമ്പര്‍ പ്രസിഡണ്ട് പി.എ. ബാവ, പ്രൊഫ. എ.പി.എ റഹ്മാന്‍, ഷമീര്‍ കളത്തിങ്ങല്‍, അഡ്വ. ദിനേശ് പൂക്കയില്‍, പി.പി. അബ്ദുറഹിമാന്‍, പ്രാഫ. ബാബു, തിരൂര്‍ അര്‍ബന്‍ ബാങ്ക് സി.ഇ.ഒ സുരേഷ്, ഡോ. കെ. മൊയ്തീന്‍ കാരത്തൂര്‍, അഡ്വ. വിക്രം കുമാര്‍, പാറയില്‍ ഫസലു എന്നിവര്‍ സംസാരിച്ചു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement