26
May 2024
Thu
26 May 2024 Thu
return immediately or face my anger HD DevaGowda warns Prajwal Revanna

നിരവധി സ്ത്രീകളുമായുള്ള ലൈംഗികവീഡിയോകള്‍ പുറത്താവുകയും ബലാല്‍സംഗ പരാതി ഉയരുകയും ചെയ്തതിനെ തുടര്‍ന്ന് നാടുവിട്ട എന്‍ഡിഎയുടെ ലോക്‌സഭാ സ്ഥാനാര്‍ഥി പ്രജ്വല്‍ രേവണ്ണയോട് ഉടന്‍ മടങ്ങിവരാന്‍ മുത്തശ്ശന്‍ എച്ച് ഡി ദേവഗൗഡയുടെ താക്കീത്. കീഴടങ്ങിയില്ലെങ്കില്‍ കുടുംബത്തിന് കോപത്തിന് പാത്രമാവുമെന്നും ദേവഗൗഡ മുന്നറിയിപ്പ് നല്‍കി.(return immediately or face my anger HD DevaGowda warns Prajwal Revanna)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രജ്വലിന്റെ ചെയ്തി തനിക്കും തന്റെ കുടുംബത്തിനും അതുണ്ടാക്കിയ വലിയ വേദനയില്‍ നിന്നും ഞെട്ടലില്‍ നിന്നും മുക്തമാവാന്‍ ഏറെ സമയമെടുത്തു. കുറ്റക്കാരനാണെന്നു കണ്ടെത്തിയാല്‍ നിയമപ്രകാരമുള്ള കടുത്ത ശിക്ഷ തന്നെ അവന് നല്‍കണമെന്ന് ഞാന്‍ പറഞ്ഞു കഴിഞ്ഞു. എന്റെ മകനും കര്‍ണാടക മുന്‍മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാര സ്വാമിയും ആദ്യം മുതലേ ഇതുതന്നെയാണ് പറയുന്നതെന്നും ദേവഗൗഡ പറഞ്ഞു.

പ്രജ്വല്‍ മടങ്ങിവന്ന് നിയമനടപടി നേരിട്ടില്ലെങ്കില്‍ കുടുംബം തുടര്‍ന്ന് സഹകരിക്കില്ല. ഈ ഘട്ടത്തില്‍ എനിക്കു യാതൊന്നും ചെയ്യുവാനില്ല. എവിടെയാണെങ്കിലും മടങ്ങിവന്ന് പോലീസ് മുമ്പാകെ കീഴടങ്ങണമെന്നു മാത്രമാണ് തനിക്കു പറയാന്‍ കഴിയുക.

വീട്ടുജോലിക്കാരി അടക്കമുള്ള സ്ത്രീകളെ ബലാല്‍സംഗം ചെയ്യുകയും ഇവരുമായുള്ള ലൈംഗിക ബന്ധത്തിന്റെ വീഡിയോ പകര്‍ത്തി സൂക്ഷിക്കുകയും ചെയ്തുവരികയായിരുന്നു പ്രജ്വല്‍ രേവണ്ണ. ഈ വീഡിയോകള്‍ പ്രജ്വലിനൊപ്പമുള്ളവര്‍ പുറത്തുവിടുകയായിരുന്നു. പ്രജ്വലിന്റെ പിതാവ് എച്ച് ഡി രേവണ്ണയ്‌ക്കെതിരേയും ബലാല്‍സംഗ പരാതി ഉയര്‍ന്നതോടെ ഇയാളെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഇപ്പോള്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്.

സിറ്റിങ് എംപിയായിരുന്ന പ്രജ്വല്‍ രേവണ്ണ നയതന്ത്ര പാസ്‌പോര്‍ട്ടില്‍ ഏപ്രില്‍ 27ന് ജര്‍മനിയിലേക്ക് കടക്കുകയായിരുന്നു. സിറ്റിങ് മണ്ഡലമായ ഹാസനില്‍ തിരഞ്ഞെടുപ്പ് നടന്നതിന്റെ പിറ്റേദിവസമായിരുന്നു ഈ ഒളിച്ചോട്ടം. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രജ്വലിന് വോട്ടഭ്യര്‍ഥിക്കാന്‍ കര്‍ണാടകയിലെത്തിയിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക