ഭോപ്പാലിലെ കോടതിയില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാനെത്തിയ യുവതിക്കും യുവാവിനും നേരെ സംഘപരിവാര ആക്രമണം. (Right-wing groups attack interfaith couple inside courtroom) ലൗജിഹാദ് ആരോപിച്ചാണ് കോടതി മുറിക്കുള്ളില്‍ വച്ച് സംഘപരിവാര പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്.
|
സംഭവത്തിന്റെ വീഡിയോ ദൃശ്യം വൈറലായെങ്കിലും പോലീസ് അക്രമികള്‍ക്കെതിരേ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപണമുണ്ട്. കോടതിയിലുള്ള ജീവനക്കാരില്‍ ആരോ ആണ് സംഘപരിവാര പ്രവര്‍ത്തകരെ വിളിച്ചുവരുത്തിയതെന്നാണ് പോലീസ് നല്കുന്ന സൂചന. അതുകൊണ്ട് തന്നെ വധൂവരന്മാര്ക്ക് രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കാനായില്ല.
ഭോപ്പാല്‍ എസിപി അക്ഷയ് ചൗധരി സംഭവം സ്ഥിരീകരിച്ചു. യുവതിയും യുവാവും പോലീസ് സംരക്ഷണയിലാണെന്നും അദ്ദേഹം പറഞ്ഞു. യുവതിയുടെ മൊഴിയെടുത്ത ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


