11
Dec 2024
Thu
11 Dec 2024 Thu
Release of Abdul Rahim from Saudi jail will not happen soon

സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോഖ് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം നീളുന്നു. മോചനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നത് റിയാദ് കോടതി വീണ്ടും മാറ്റുകയായിരുന്നു. ഇത് മൂന്നാം തവണയാണ് റഹീമിന്റെ മോചനക്കേസ് കോടതി മാറ്റിവയ്ക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇരയുടെ കുടുംബം ദിയാദനം കൈപ്പറ്റം മാപ്പ് നല്‍കിയതോടെ അബ്ദുല്‍ റഹീം വധശിക്ഷയില്‍ നിന്ന് ഒഴിവാക്കപ്പെടുകയായിരുന്നു. എന്നാല്‍ കോടതിയില്‍ നിന്ന് ഇതുസംബന്ധിച്ച വിധി പ്രഖ്യാപനം ഉണ്ടായാല്‍ മാത്രമേ റഹീമിന്റെ മോചനം സാധ്യമാവൂ. അടുത്തിടെ റഹീമിന്റെ ഉമ്മ റിയാദിലെ ജയിലിലെത്തി മകനെ കണ്ടിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക