30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
riyadh military camp

റിയാദ്: വഴി തെറ്റി അവശനായി സൈനിക ക്യാമ്പില്‍ എത്തിപ്പെട്ട മലയാളി യുവാവിന് ജീവന്‍ തിരിച്ചു കിട്ടിയത് തലനാരിഴക്ക്. മതില്‍ ചാടി ചെന്ന് വീണത് സൈനിക ഉദ്യോഗസ്ഥരുടെ നേരെമുന്നിലായതിനാല്‍ ആണ് വെടിവയ്ക്കാതിരുന്നതെന്ന് പോലീസ് മേധാവി പറയുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കണ്ണൂര്‍ സ്വദേശിയായ യുവാവിനാണ് ഈ അനുഭവം അല്‍ഖര്‍ജിലാണ് സംഭവം.

കഴിഞ്ഞ ഡിസംബര്‍ 28 ന് ജിദ്ദയില്‍ ജോലിക്കെത്തിയ കണ്ണൂര്‍ സ്വദേശിക്ക് ജോലിയില്‍ തുടരാന്‍ സാധിക്കാത്തതിനാല്‍ നാട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു. റിയാദ് എയര്‍പോര്‍ട്ട് വഴിയുള്ള വിമാനത്തിലാണ് മടക്ക യാത്രക്ക് ടിക്കറ്റ് ലഭിച്ചത്.

ഇതെ തുടര്‍ന്ന് ജിദ്ദയില്‍ നിന്ന് ആഭ്യന്തര സര്‍വീസ് വിമാനത്തില്‍ റിയാദിലേക്ക് അയച്ചു. എന്നാല്‍, റിയാദില്‍ എത്തിയ ഇദ്ദേഹത്തെ കുറിച്ച് രണ്ട് ദിവസം കഴിഞ്ഞിട്ടും വിവരമൊന്നും ലഭിക്കാത്തതിനാല്‍ ബന്ധുക്കള്‍ കേളി ജീവകാരുണ്യ വിഭാഗത്തെ അറിയിക്കകുകയായിരുന്നു.

ALSO READ: ”ഓനെ അവര്‍ക്ക് എങ്ങനെയാ കൊല്ലാനാവുക? ദേഷ്യപ്പെട്ടാല്‍പോലും മറുത്ത് സംസാരിക്കാത്തവനല്ലേ..”

തുടര്‍ന്ന് എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ഇദ്ദേഹത്തെ അവശനായ നിലയില്‍ വിമാനത്താവളത്തില്‍ കണ്ടെത്തി. ഭയന്ന് പോയ ഇദ്ദേഹം ആരോടും സംസാരിക്കാന്‍ പോലും തയ്യാറായിരുന്നില്ല.

രണ്ട് ദിവസമായി ഭക്ഷണം കഴിക്കാതിരുന്നതിനാല്‍ തീര്‍ത്തും അവശനായിരുന്നു. കേളി പ്രവര്‍ത്തകര്‍ മുന്‍കൈയെടുത്ത് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഡോക്ടറുടെ കൗണ്‍സിലിങ്ങിനും ആറ് മണിക്കൂറോളം നീണ്ട നിരീക്ഷണത്തിനും ശേഷം ആശുപത്രിവിട്ടു. തുടര്‍ന്ന് യാത്രാ ടിക്കറ്റ് ശരിയാകുന്നത് വരെ അല്‍ഖര്‍ജില്‍ താമസ സൗകര്യവും ഒരുക്കി.

അടുത്ത ദിവസം റൂമില്‍ ആരുമില്ലാത്ത സമയത്ത് പുറത്ത് പോയ യുവാവ് ഏറെ വൈകിയും തിരിച്ചെത്തിയില്ല. തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ കേളി പ്രവര്‍ത്തകര്‍ പോയപ്പോഴാണ്, മിലിറ്ററി ക്യാമ്പില്‍ ഒരു ഇന്ത്യക്കാരനെ പിടികൂടിയതായി അറിയിപ്പ് ലഭിച്ചത്.

പിടികൂടിയ ഇദ്ദേഹത്തെ ചോദ്യം ചെയ്യലിന് ശേഷം റിയാദ് ജയിലിലേക്ക് അയച്ചു. ന്യൂ സനയ്യയിലുള്ള ഇസ്‌കാന്‍ ജയിലില്‍ അടക്കപ്പെട്ട ഇദ്ദേഹം 12 ദിവസത്തോളം കിടക്കേണ്ടി വന്നു. കേളി പ്രവര്‍ത്തകന്‍ നാസര്‍ പൊന്നാനിയുടെ ജാമ്യത്തിലാണ് ഇയാളെ പുറത്ത് വിട്ടത്.

റൂമില്‍ നിന്ന് ഇറങ്ങി വഴിതെറ്റുകയും വിജനമായ പ്രദേശത്തിലൂടെ ഏറെ ദൂരം നടന്ന് ക്ഷീണിച്ചതിനാല്‍ വെള്ളം കിട്ടുമോ എന്നറിയുന്നതിനായാണ് താന്‍ മതില്‍ ചാടി കടന്നതെന്നുമാണ് ഇയാള്‍ പറയുന്നത്. ചാടി വീണത് മിലിറ്ററി ഉദ്യോഗസ്ഥന്മാരുടെ ഏതാനും വാര ദൂരെ ആയതിനാല്‍ മാത്രമാണ് ജീവന്‍ തിരിച്ചു കിട്ടിയത്. അകലെയായിരുന്നെങ്കില്‍ അതിക്രമിച്ചു കയറിയ ആരോ ആണെന്ന് മനസ്സിലാക്കി ഷൂട്ട് ചെയ്തിട്ടുണ്ടാകുമായിരുന്നുവെന്ന് അല്‍ഖര്‍ജ് പോലീസ് മേധാവി പറഞ്ഞു.

തൊട്ടടുത്ത ദിവസം നാട്ടിലേക്ക് മടങ്ങാനിരുന്ന ഇയാള്‍ക്ക് പിന്നീട് പോലീസ് കേസ് അവസാനിക്കുന്ന രണ്ടുമാസം വരെ റിയാദില്‍ തന്നെ തങ്ങേണ്ടി വന്നു. ഫെബ്രുവരി 28 ന് വിസാ കാലാവധി അവസാനിക്കുന്നതിനാല്‍ സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലില്‍ രേഖകള്‍ ശരിയാക്കിയാണ് ബുധനാഴ്ച രാത്രിയുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ ഇദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്.

 

MTP Rafeek

ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement