08
Oct 2023
Thu
08 Oct 2023 Thu

റിയാദില്‍ ഖബര്‍സ്ഥാനില്‍ സൗകര്യങ്ങള്‍ വിപുലീകരിക്കുന്നു; ഖബറിന് സമീപം പ്രാര്‍ത്ഥനക്കും സന്ദര്‍ശനത്തിനും കൂടുതല്‍ സൗകര്യങ്ങള്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റിയാദ്: സൗദി അറബ്യേയുടെ തലസ്ഥാന നഗരത്തില്‍ ഖബര്‍സ്ഥാന്‍ വിപുലീകരിക്കാന്‍ പ്രത്യേക പദ്ധതി. റിയാദ് മുനിസിപ്പാലിറ്റിയുടെ മേല്‍നോട്ടത്തിലാണ് 11 ഓളം പൊതുശ്മശാനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കമായത്. നിലവിലെ സ്മശാനങ്ങളുടെ വികസനവും മോടിപിടിപ്പിക്കലും ഇതിന്റെ ഭാഗമായി നടക്കും. 1,43,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് ഊദ് ഖബര്‍സ്ഥാന്‍ വികസിപ്പിച്ചത്.

ഓരോ ഖബര്‍സ്ഥാനിലെയും ഖബ്‌റുകള്‍ക്ക് പ്രത്യേക നമ്പറുകള്‍ അടയാളപ്പെടുത്തും. ഖബറടക്കം നടത്തപ്പെടുന്ന ആളുകളെ തിരിച്ചറിയാന്‍ പാകത്തിലാണ് ഖബറുകള്‍ക്ക് നമ്പര്‍ ഇടക. ഖബര്‍ സന്ദര്‍ശന വേളയില്‍ പ്രാര്‍ഥിക്കുന്നവര്‍ക്ക് ചൂടില്‍നിന്ന് രക്ഷനേടുന്നതിന് ഖബര്‍സ്ഥാനില്‍ തണല്‍ കുടകള്‍ ഒരുക്കുന്നതിനു പുറമെ തണല്‍ മരങ്ങളും വ്യാപകമായി വെച്ച് പിടിപ്പിക്കും.

ഖബറുകളുടെ ലൊക്കേഷനുകള്‍ അറിയുന്നത് എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ ലൊക്കേഷന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കും. കൂടാതെ സന്ദര്‍ശകര്‍ക്ക് ഇവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ നിന്ന് കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കും. റിയാദിലെ പ്രധാന ശ്മശാനങ്ങളില്‍ ഒന്നായ ഊദ് മഖ്ബറയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായും മുനിസിപ്പാലിറ്റി അറിയിച്ചു.

Riyadh Municipality begins work of cemetery development program

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക