കുവൈത്ത് സിറ്റി: കുവൈത്തില്‍ ഉണ്ടായ വാഹനാപകടത്തില്‍ പ്രവാസി മലയാളിയടക്കം 2 മരണം. കുവൈത്തിലെ അബ്ദലി പ്രദേശത്ത് ഇന്നലെ വൈകുന്നേരം നടന്ന വാഹനാപകടത്തില്‍ പത്തനംതിട്ട ഇലന്തൂര്‍ സ്വദേശിയായ അനുരാജന്‍ മണ്ണുങ്കല്‍ സദാശിവന്‍ നായര്‍ (51) ആണ് മരിച്ച മലയാളി. മറ്റൊരാള്‍ ഗോവന്‍ സ്വദേശിയാണ്. സയ്യദ് ഹമീദ് ബഹ്ബഹാനി (എസ്എച്ച്ബിസി) കമ്പനിയിലെ ജീവനക്കാരാണ് ഇവര്‍.
രണ്ടു പേരെ പരുക്കുകളോടെ ജഹ്‌റ, സബാ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അബ്ദലിയിലെ ജോലി കഴിഞ്ഞ് മടങ്ങിവരുന്ന വഴിക്ക് ഇവര്‍ സഞ്ചരിച്ചിരുന്ന പിക്കപ്പ് വണ്ടിയില്‍ യൂ ടേണ്‍ എടുത്തുവന്ന ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു.
|
സംഭവസ്ഥലത്ത് വച്ചുതന്നെ ഇരുവര്‍ക്കും ജീവന്‍ നഷ്ടമായി. എയര്‍ ആംബുലന്‍സ് എത്തിയാണ് വാഹനത്തിലുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശിയായ ഡ്രൈവര്‍ രജയെ ജഹ്‌റ ആശുപത്രിയിലേക്കും, ബിനുവിനെ സബാ സര്‍ജിക്കല്‍ യൂണിറ്റിലേക്കും മാറ്റിയത്. ഇവരില്‍ രാജ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
എസ്എച്ച്ബിസിയിലെ സേഫ്റ്റി ട്രെയിനര്‍ ആയിരുന്നു അനുരാജന്‍. സേവാദര്‍ശന്‍ സജീവ പ്രവര്‍ത്തകനാണ്. ഭാര്യ നിഷ കുവൈത്തിലുണ്ട്. മക്കള്‍: പാര്‍ത്ഥസാരഥി, ശിവഗംഗ, ആദിത്യന്‍. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം സംസ്‌കരിക്കും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





