25
Aug 2025
Wed
25 Aug 2025 Wed
women si death

തെരുവുനായയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വനിതാ സബ് ഇന്‍സ്‌പെക്ടര്‍ക്ക് ദാരുണാന്ത്യം. ഗാസിയാബാദ് കവി നഗര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് തിങ്കളാഴ്ച്ച രാതി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന റിച്ച സച്ചന്‍ (25) ആണ് മരിച്ചത്. ശാസ്ത്രി പൊലീസ് ഔട്ട്‌പോസ്റ്റിന് 200 മീറ്റര്‍ അകലെവച്ചാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബുള്ളറ്റില്‍ വീട്ടിലേക്കു പോകുന്നതിനിടെ പെട്ടെന്ന് ബൈക്കിനു മുന്‍പില്‍പ്പെട്ട തെരുവുനായയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഇരുച്ചക്ര വാഹനത്തിന്റെ ബാലന്‍സ് തെറ്റി റോഡില്‍ വീഴുകയായിരുന്നു. പിന്നില്‍നിന്നു വന്ന ഒരു കാര്‍ റിച്ചയുടെ മേല്‍ ഇടിച്ചുകയറി.

ALSO READ: പാലക്കാട്ടെ കൊലപാതകത്തിന് പിന്നില്‍ അവിഹിത ബന്ധം; പ്രതി അറസ്റ്റില്‍

ഗുരുതരമായി പരിക്കേറ്റ റിച്ചയെ പോലീസ് സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.

കാണ്‍പുര്‍ നിവാസിയായ റിച്ച 2023 ലാണ് സബ് ഇന്‍സ്‌പെക്ടറായി ജോലിയില്‍ പ്രവേശിച്ചത്. ശാസ്ത്രി നഗര്‍ ഔട്ട് പോസ്റ്റിന്റെ ചുമതല നിര്‍വഹിച്ചിരുന്ന റിച്ച ഐഎഎസ് പരീക്ഷകള്‍ക്ക് തയ്യാറെടുക്കുകയായിരുന്നു.

അടുത്ത വര്‍ഷം റിച്ചയുടെ വിവാഹത്തിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരുന്നതായി മാതാപിതാക്കള്‍ പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

നാലു സഹോദരങ്ങളുണ്ട് റിച്ചയ്ക്ക്, രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് വാങ്ങിയ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിലായിരുന്നു റിച്ചയുടെ യാത്ര. കഴിഞ്ഞ ഡിസംബറിലും റിച്ച മറ്റൊരു അപകടത്തില്‍പ്പെട്ടെങ്കിലും അവധി പോലുമെടുക്കാതെ ജോലിക്കെത്തുകയായിരുന്നു.

English News Summary
Road accident death: A woman sub-inspector tragically died after being hit by a car while trying to save a stray dog.