27
Jan 2024
Wed
27 Jan 2024 Wed

തി​രു​വ​ന​ന്ത​പു​രം വ​ർ​ക്ക​ല​യി​ൽ വീ​ട്ടു​കാ​ർ​ക്ക് ഭക്ഷണത്തിൽ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി മോ​ഷ​ണം നടത്തി. വ​ർ​ക്ക​ല ഹ​രി​ഹ​ര​പു​രം എ​ൽ​പി സ്കൂ​ളി​നു സ​മീ​പ​ത്തെ വീട്ടിലാണ് സംഭവം. വീ​ട്ട​മ്മ​യാ​യ ശ്രീ​ദേ​വി, മ​രു​മ​ക​ൾ ദീ​പ, ഹോം​നേ​ഴ്സ് സി​ന്ധു എ​ന്നി​വ​രെ അ​ബോ​ധാ​വ​സ്ഥ​യി​ൽ വീ​ട്ടി​ൽ ക​ണ്ടെ​ത്തുകയായിരുന്നു. വീ​ട്ടി​ലെ അ​ല​മാ​ര കു​ത്തി​ത്തു​റ​ന്ന് പ​ണ​വും സ്വ​ർ​ണ​വും മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സം​ഭ​വ​ത്തി​ൽ ഇ​വ​രു​ടെ വീ​ട്ടി​ൽ ജോ​ലി​ക്കു നി​ന്നി​രു​ന്ന നേ​പ്പാ​ൾ സ്വ​ദേ​ശി​നി​യെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്. നേ​പ്പാ​ൾ സ്വ​ദേ​ശി​നി​യും ഇ​വ​രു​ടെ കൂ​ട്ടാ​ളി​ക​ളാ​യ നാ​ല് പു​രു​ഷ​ന്മാ​രും ചേ​ർ​ന്നാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് പൊ​ലീ​സ് ന​ൽ​കു​ന്ന വി​വ​രം. സം​ഘ​ത്തി​ലെ ര​ണ്ട് പേ​രെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പൊലീസിനു കൈമാറിയിരുന്നു.

ശ്രീ​ദേ​വി​​യു​ടെ മ​ക​ൻ ബം​ഗ​ളൂ​രു​വി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. ഇ​യാ​ൾ അ​മ്മ​യെ​യും ഭാ​ര്യ​യും ഫോ​ണി​ൽ മാ​റി​മാ​റി വി​ളി​ച്ചി​ട്ട് കി​ട്ടു​ന്നു​ണ്ടാ​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് ബ​ന്ധു​വി​നെ വീ​ട്ടി​ലേ​ക്ക് അ​യ​ച്ച​പ്പോ​ഴാ​ണ് മോ​ഷ്ടാ​ക്ക​ൾ വീ​ട്ടി​ൽ നി​ന്ന് ഇ​റ​ങ്ങി ഓ​ടി​യ​ത്. ഇ​തി​ലൊ​രാ​ളെ നാ​ട്ടു​കാ​ർ അ​പ്പോ​ൾ ത​ന്നെ പി​ടി​കൂ​ടി. വീ​ട്ടി​ലൊ​ളി​ച്ചി​രു​ന്ന മ​റ്റൊ​രാ​ളെ ഇ​ന്ന് രാ​വി​ലെ​യാ​ണ് പി​ടി​കൂ​ടി പൊ​ലീ​സി​ൽ ഏ​ൽ​പി​ച്ച​ത്.