02
Nov 2023
Sun
02 Nov 2023 Sun

ഗാന്ധിപുരം: പത്തനംതിട്ടയില്‍ കോയമ്പത്തൂരിലേക്ക്ക്ക് സർവീസ് നടത്തിയ
റോബിന്‍ ബസ് തമിഴ്നാട് എംവിഡി പിടിച്ചെടുത്തു.ചാവടി ചെക്ക്‌പോസ്റ്റില്‍ വച്ചാണ് വാഹനം പിടിച്ചെടുത്തത്. ബസ് ഗാന്ധിപുരം സെന്‍ട്രല്‍ ആർടിഒ ഓഫിസിലേക്ക് മാറ്റാനാണ് നിര്‍ദേശം.
അതേസമയം,തമിഴ്‌നാടിനെ കൂട്ടുപിടിച്ച് കേരള സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണെന്ന് ബസ് ഉടമ റോബിന്‍ ഗിരീഷ് പറഞ്ഞു. ഇന്ന്തൊടുപുഴ കരിങ്കുന്നത്ത് വച്ചും ബസിനെ എംവിഡി ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഓള്‍ ഇന്ത്യ പെര്‍മിറ്റിന്റെ പേരില്‍ സ്റ്റേറ്റ് കാര്യേജായി സര്‍വീസ് നടത്തുന്നത് നിയമലംഘനം എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു റോബിന്‍ ബസ്സിനെ മുന്‍പ് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയില്‍ എടുത്തത്. നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ കോടതി ഉത്തരവിലൂടെ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ബസ് കഴിഞ്ഞ ദിവസം മുതലാണ് സര്‍വീസ് ആരംഭിച്ചത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക