കൊല്‍ക്കത്തയില്‍ നടന്ന റിപബ്ലിക് ദിന പരേഡില്‍ താരങ്ങളായി റോബോട്ടിക് നായകള്‍. ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായ മള്‍ട്ടി യൂട്ടിലിറ്റി ലെഗ്ഗഡ് എക്യുപ്‌മെന്റ്(മ്യൂള്‍)റോബോട്ടിക് നായകളാണ് ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റിയത്. സഞ്ജയ് എന്നാണ് ഇവയ്ക്ക് നാമകരണം ചെയ്തിരിക്കുന്നത്.
|
#WATCH | West Bengal CM Mamata Banerjee takes part in #RepublicDay2025 celebrations at Kolkata.
(Source: Mamata Banerjee Social Media) pic.twitter.com/1KUWOvFFvL
— ANI (@ANI) January 26, 2025
പടികള്‍ കയറാനും കുന്നിറങ്ങാനും തടസ്സങ്ങളെ മറികടുന്നുപോകാനുമൊക്കെ ശേഷിയുണ്ട് ഇവയ്ക്ക്. സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്താനും നീക്കം ചെയ്യാനും നിരീക്ഷണത്തിനുമൊക്കെ ഇവയെ ഉപയോഗിക്കുമെന്ന് സൈന്യം പറയുന്നു. 15 കിലോഗ്രാം ഭാരം വഹിക്കാന്‍ ഇവയ്ക്കു ശേഷിയുണ്ട്.
മൈനസ് 40 മുതല്‍ 55 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള തീപനിലകളില്‍ ഇവയ്ക്ക് പ്രവര്‍ത്തിക്കാനാവുമെന്നും സൈന്യം പറഞ്ഞു. നിലവില്‍ വിവിധ യൂനിറ്റുകളിലായി 100 റോബോട്ടിക് നായകളാണ് ഇന്ത്യന്‍ സൈന്യത്തിനൊപ്പമുള്ളത്.
ALSO READ: ലോകത്തിലാദ്യമായി റോബോട്ടിക് സഹായത്തോടെ ശ്വാസകോശം മാറ്റിവച്ചു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





