21
Jul 2025
Mon
21 Jul 2025 Mon
rocks fallen on hitachi working in quarry

കോന്നി പയ്യനാമണ്‍ ചെങ്കുളത്ത് പാറമടയില്‍ ഹിറ്റാച്ചിയുടെ മുകളിലേക്ക് പാറവീണ് അപകടം. തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു. പണി നടക്കുന്നതിനിടെ ഹിറ്റാച്ചിയുടെ മുകളിലേക്ക് പാറ മുകളിലേക്ക് വീഴുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒഡീഷ സ്വദേശികളായ മഹാദേവ്, അജയ് റായ് എന്നിവര്‍ കുടുങ്ങിക്കിടക്കുന്നതെന്നാണ് പ്രാഥമിക വിവരം. കൂടുതല്‍ ആളുകള്‍ കുടുങ്ങിയോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്.

ഉച്ചഭക്ഷണം കഴിച്ച് ഷിഫ്റ്റ് പ്രകാരം ജോലിക്ക് കയറിയവരാണ് അപകടത്തില്‍ പെട്ടത്. വിവരമറിഞ്ഞ് പൊലീസും ഫയര്‍ ഫോഴ്സും അടക്കം ഇവിടെയെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 120 ഏക്കര്‍ ഭൂമിയില്‍ ആണ് പാറമട പ്രവര്‍ത്തിക്കുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക