13
Aug 2023
Sat
13 Aug 2023 Sat

കോഴിക്കോട്: റോട്ടറി ക്ലബ്ബ് സണ്‍ റൈസ് – ലൈഫ് ഫാര്‍മസിയുമായി സഹകരിച്ച് സൗജന്യ വീല്‍ ചെയര്‍ വിതരണ പദ്ധതിക്ക് തുടക്കമായി. ലൈഫ് ഫാര്‍മസിയുടെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ സ്ഥാപനത്തിന്റെ മാനേജര്‍ അബു താഹിറില്‍ നിന്നും റോട്ടറി സണ്‍ റൈസ് മുന്‍ പ്രസിഡന്റ് ക്യാപ്റ്റന്‍ കെ കെ ഹരിദാസ് ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റോട്ടറി കാലിക്കറ്റ് സണ്‍ റൈസ് സെക്രട്ടറി കെ റിനേഷ് അധ്യക്ഷത വഹിച്ചു. ട്രഷറര്‍ സൈജു ലാല്‍, മുന്‍ പ്രസിഡന്റ് അതുല്‍ സാബു, അനൂപ് കുമാര്‍, ലൈഫ് ഫാര്‍മസി ഓപറേഷന്‍ ടീം അംഗങ്ങളായ ശരത് ബാബു, അഹിന്‍ സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സൗജന്യ രക്ത പരിശോധന, കാഴ്ച പരിശോധന എന്നിവ ആരംഭിച്ചു. 13ന് മെഡിക്കല്‍ ക്യാംപ് സമാപിക്കും. മരുന്നുകള്‍ക്കും മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും പ്രത്യേകം ഡിസ്‌കൗണ്ട് ഏര്‍പ്പെടുത്തിയതായി ലൈഫ് ഫാര്‍മസി മാനേജര്‍ അബു താഹിര്‍ പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക