ട്രെയിന്‍ യാത്രയ്ക്കിടെ തൊണ്ടയില്‍ മിഠായി കുടുങ്ങിയ രണ്ടുവയസ്സുകാരന്റെ ജീവന്‍ രക്ഷിച്ച് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍. തമിഴ്‌നാട്ടിലാണ് സംഭവം. മേട്ടുപ്പാളയം-പൊഡനൂര്‍ മെമു ട്രെയിനില്‍ അമ്മയ്‌ക്കൊപ്പം യാത്ര ചെയ്തിരുന്ന ദേവ് അതിരന്‍ എന്ന കുട്ടിയാണ് തൊണ്ടയില്‍ മിഠായി കുടുങ്ങി മരണത്തിന്റെ വക്കില്‍ വരെയെത്തിയത്.
|
മിഠായി ശ്വാസനാളിയില്‍ കുടുങ്ങുകയും കുട്ടി അബോധാവസ്ഥയിലേക്കെത്തുകയും ചെയ്തു. കുട്ടിയുടെ മൂക്കില്‍ നിന്ന് രക്തം കൂടി ഒഴുകിയതോടെ അമ്മ അലറിക്കരഞ്ഞു. ഇതിനിടെ ഓടിയെത്തിയ ആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ സജനി എന്നിവര്‍ കുട്ടിയെ തലകീഴായി പിടിച്ച് പുറത്ത് തട്ടിക്കൊടുത്തതോടെ ശ്വാസനാളിയില്‍ കുടുങ്ങിയ മിഠായി പുറത്തുവരികയും കുട്ടി രക്ഷപെടുകയുമായിരുന്നു.
Candy got stuck in the throat of a child travelling by Mettupalayam - Podanur MEMU this afternoon; child was in danger.
Swift & timely action by onboard RPF personnel brought the child out of danger. Medical attention provided at CBE and sent to GH.@GMSRailway @RailMinIndia pic.twitter.com/CYO2n64QwY
— DRM Salem (@SalemDRM) August 18, 2025
ട്രെയിന്‍ കോയമ്പത്തൂരിലെത്തിയതോടെ ഇവിടെ കാത്തുനിന്നിരുന്ന ഡോക്ടര്‍മാര്‍ കുട്ടിക്ക് ചികില്‍സ നല്‍കുകയും ചെയ്തു. പ്രാഥമിക ചികില്‍സ നല്‍കിയ ശേഷം കുട്ടിയെ കൂടുതല്‍ പരിശോധനകള്‍ക്കായി കോയമ്പത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. സമയോചിത ഇടപെടലിലൂടെ കുട്ടിയുടെ ജീവന്‍ രക്ഷിച്ച ആര്‍പിഎഫ് ഉദ്യോഗസ്ഥരെ ആര്‍പിഐ ഐജി അരുള്‍ ജ്യോതി ആദരിച്ചു.
ALSO READ: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ വധക്കേസില്‍ നാലുപേര്‍ക്ക് കൂടി ജാമ്യം
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





