IT കാരെ ഇന്ത്യന്‍ റെയില്‍വേ വിളിക്കുന്നു; 1832 ഒഴിവുകള്‍
|
ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ അപ്രെന്റിസ് ഒഴിവുകളിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ ജോലി ചെയ്യാന്‍ താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. കൂടുതല്‍ വിവരങ്ങള്‍ താഴെ നല്‍കുന്നു.
ബോര്‍ഡ്: ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ
ജോലി തരം: കേന്ദ്ര സര്‍ക്കാര്‍
ആകെ ഒഴിവുകള്‍: 1832
തസ്തിക: അപ്പ്രെന്റിസ്
ജോലിസ്ഥലം: ഇന്ത്യയിലുടനീളം
അവസാന തീയതി: 2023 ഡിസംബര്‍ 9
ഫിറ്റര്‍, വെല്‍ഡര്‍ മെക്കാനിക്ക് (ഡീസല്‍), റഫ്രിജറേഷന്‍ ആന്‍ഡ് AC മെക്കാനിക്, ഫോര്‍ഗെര്‍ ആന്‍ഡ് ഹിറ്റ് ത്രീറ്റര്‍, കര്‍പ്പന്‍ഡര്‍, ഇലക്ട്രോണിക് മെക്കാനിക്ക്, പെയിന്റര്‍ (ജനറല്‍), ഇലക്ട്രീഷ്യന്‍, വയര്‍മാന്‍, ടെര്‍ണര്‍,
മെഷീനിസ്റ്റ്, വെല്‍ഡര്‍, ലബോറട്ടറി അസിസ്റ്റന്റ് തുടങ്ങിയ മേഖലയിലാണ് ഒഴിവുകളുള്ളത്.
പ്രായപരിധി
15 വയസ്സ് മുതല്‍ 24 വയസ്സ് വരെ. പിന്നോക്ക വിഭാഗത്തില്‍ പെടുന്ന സംവരണ വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള വയസ്സിളവ് ലഭിക്കുന്നതാണ്.
യോഗ്യത:
അംഗീകൃത ബോര്‍ഡില്‍ നിന്ന് പത്താം ക്ലാസ് പരീക്ഷയോ അതിന് തുല്യമായ (10+2 പരീക്ഷാ സമ്പ്രദായത്തിന് കീഴില്‍) വിജയിച്ചിരിക്കണം. ബന്ധപ്പെട്ട ട്രേഡില്‍ ITI കോഴ്‌സ് പാസ് ആയിരിക്കണം.
ഫീസ്:
ജനറല്‍ വിഭാഗക്കാര്‍ക്ക് 100 രൂപയാണ് അപേക്ഷ ഫീസ്. മറ്റുള്ളവര്‍ക്ക് ഫീസ് അടക്കേണ്ടതില്ല.
താല്പര്യമുള്ളവര്‍ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിജ്ഞാപനം ഡൗണ്‍ലോഡ് ചെയ്തു യോഗ്യതകള്‍ പരിശോധിക്കുക. ആ സൈറ്റ് മുഖേന തന്നെ നിങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.
അപേക്ഷിക്കുന്ന സമയത്ത് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ഒപ്പ്, യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍തുടങ്ങിയവ അപ്ലോഡ് ചെയ്യേണ്ടതാണ്.
അപേക്ഷിക്കാനും വിശദാംശങ്ങള്‍ക്കും ഈ ലിങ്ക് ഉപയോഗിക്കുക: https://actappt.rrcecr.in/
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





