എസ്ബിഐയുടെ രാജസ്ഥാൻ ശാഖയിൽ സൂക്ഷിച്ചിരുന്ന 11 കോടി രൂപയുടെ നാണയങ്ങൾ കാണാതായി. അതേസമയം സിബിഐ ഇതുമായി ബന്ധപ്പെട്ട് വ്യാപക പരിശോധനയാരംഭിച്ചു. ഡൽഹി, ജയ്പൂർ, ദൗസ, കരൗലി, സവായ് മധോപുർ, അൽവാൻ, ഉദയ്പൂർ, ഭിൽവാര തുടങ്ങിയ 25 ഇടങ്ങളിൽ സിബിഐ റെയ്ഡ് നടത്തി. ബാങ്ക് ജീവനക്കാർ അടക്കമുള്ളവരുടെ വസതികളിലും മറ്റുമാണ് സിബിഐയുടെ പരിശോധന നടന്നത്.
|
ധനശേഖരത്തിൽ കുറവ് കണ്ടെത്തിയതിനെ തുടർന്ന് ബാങ്ക് നടത്തിയ പരിശോധനയിലാണ് ഇത്രയധികം പണം നഷ്ടമായെന്ന വിവരം അറിയുന്നത്. സ്വകാര്യ വ്യാപാരിയെയാണ് പണം എണ്ണിതിട്ടപ്പെടുത്തുന്ന ജോലിയേൽപ്പിച്ചത്. ഇതോടെയാണ് 11 കോടി രൂപയുടെ നാണയങ്ങൾ കാണാനില്ലെന്നറിയുന്നത്.
2 കോടി രൂപ അടങ്ങിയ 3000 നാണയസഞ്ചികൾ മാത്രമായിരുന്നു ശേഷിച്ചിരുന്നത്. എണ്ണിതിട്ടപ്പെടുത്തിയ ഈ പണം റിസർവ് ബാങ്കിന്റെ നാണയങ്ങൾ കൈകാര്യം ചെയ്യുന്ന ശാഖയ്ക്ക് കൈമാറുകയും ചെയ്തു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



