30
Apr 2025
Wed
30 Apr 2025 Wed
RSS leader Kalladka Prabhakar Bhatt calls Hindu's to keep sword always

ഭീകരാക്രമണം ഉണ്ടാകാതിരിക്കാന്‍ ഹിന്ദുക്കള്‍ വാള്‍ ഒപ്പം കരുതണമെന്നും കുട്ടികള്‍ വാനിറ്റി ബാഗില്‍ കത്തി കരുതണമെന്നും മഞ്ചേശ്വരത്ത് ആര്‍ എസ് എസ് നേതാവിന്റെ ആഹ്വാനം. മതസ്പര്‍ദ പരത്തുന്ന പ്രസ്താവനകള്‍ നടത്തുന്നതിന് കര്‍ണാടകയില്‍ നിരവധി കേസുകളില്‍ പ്രതിയായ മംഗളൂരുവിലെ ആര്‍എസ്എസ് നേതാവ് കല്ലഡ്ക പ്രഭാകര്‍ ഭട്ട് ആണ് മഞ്ചേശ്വരം വോര്‍ക്കാടിയില്‍ ശ്രീമാതാ ചാരിറ്റബിള്‍ ട്രസ്റ്റ് സേവാശ്രമത്തിന്റെ സാംസ്‌കാരിക പരിപാടിയില്‍ ഹിന്ദുകള്‍ സായുധരാവണമെന്ന് ആഹ്വാനം നടത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഓരോ ഹിന്ദുവും വീട്ടില്‍ വാള്‍ കരുതണം. വീട്ടില്‍നിന്നിറങ്ങുമ്പോള്‍ വാളുമെടുക്കണം. നമ്മുടെ മക്കളുടെ വാനിറ്റി ബാഗില്‍ ഇപ്പോള്‍ പൗഡര്‍ മാത്രമാണുള്ളത്. അതില്‍ കത്തിയും കരുതണം. കത്തി കൈവശം വയ്ക്കാന്‍ ലൈസന്‍സ് വേണ്ട. വീട്ടില്‍നിന്നിറങ്ങിയാല്‍ ഹിന്ദു എപ്പോള്‍ വേണമെങ്കിലും ആക്രമിക്കപ്പെടാം. ആക്രമിക്കരുതേയെന്ന് നിലവിളിച്ചാല്‍ ചിലപ്പോള്‍ അവര്‍ പോയേക്കും. എന്നാല്‍ കത്തിയോ, വാളോ കാണിച്ചാല്‍ അവര്‍ ഓടിപ്പോകും. മുമ്പ് സംഘര്‍ഷമുണ്ടാകുമ്പോള്‍ മുസ് ലിംകള്‍ ഹിന്ദുക്കളെ മര്‍ദിക്കുമായിരുന്നു. മര്‍ദനമേറ്റ ഹിന്ദുക്കള്‍ ഓടിപ്പോകും. ഇപ്പോള്‍ ഹിന്ദുക്കള്‍ തിരിഞ്ഞുനില്‍ക്കാന്‍ തുടങ്ങിയെന്നും പ്രഭാകര്‍ ഭട്ട് പറഞ്ഞു.

ALSO READ: മംഗളുരുവില്‍ തല്ലിക്കൊന്നത് വയനാട് സ്വദേശിയെ; പിന്നില്‍ ബിജെപി, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെന്ന് വെളിപ്പെടുത്തല്‍, പാകിസ്താന്‍ സിന്ദാബാദ് പ്രചാരണം തള്ളി പോലീസ്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക