ക്രിക്കറ്റ് കളിക്കിടെ പാക് അനുകൂല മുദ്രാവാക്യം വിളിച്ചുവെന്നാരോപിച്ച് തല്ലിക്കൊന്നത് വയനാട് സ്വദേശിയെ. പുല്‍പ്പള്ളി സ്വദേശി അഷ്‌റഫാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മംഗളുരു പോലീസ് 19 പേര്‍ക്കെതിരേ കേസെടുക്കുകയും 15 പേരെ പിടികൂടുകയും ചെയ്തിട്ടുണ്ട്.
മംഗളുരുവിലെ ഭദ്ര കല്ലുര്‍ട്ടി ക്ഷേത്രത്തിനു സമീപമാണ് അഷ്‌റഫിന്റെ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നിനായിരുന്നു യുവാവ് ആക്രമണത്തിനിരയായത്. അഞ്ചരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
|
കൊലയില്‍ 25ലേറെ പേര്‍ പങ്കാളികളായതായാണ് പോലീസിനു ലഭിച്ച വിവരം. സചിന്‍, ദേവദാസ്, മഞ്ചുനാഥ്, സൈദീപ്, നിതേഷ് കുമാര്‍, ധീക്ഷിത് കുമാര്‍, ശ്രിദത്ത, രാഹുല്‍, പ്രദീപ് കുമാര്‍, മനീഷ് ഷെട്ടി, ധനുഷ്, ധീക്ഷിത്, കിഷോര്‍ കുമാര്‍ എന്നിവരാണ് അറസ്റ്റിലായതെന്ന് പോലീസ് കമ്മീഷണര്‍ അനുപം അഗ്രവാള്‍ പറഞ്ഞു.
അതേസമയം കൊലയ്ക്കു പിന്നില്‍ ബിജെപി, ബജ്‌റംഗ് ദള്‍ ബന്ധമുള്ളവരാണെന്ന് സിപിഐഎം ദക്ഷിണ കന്നഡ ജില്ലാ സെക്രട്ടറി മുനീര്‍ കാട്ടിപ്പള്ള പറഞ്ഞു. ബിജെപിയുടെ മുന്‍ കൗണ്‍സിലറും നിലവിലെ കൗണ്‍സിലറുടെ ഭര്‍ത്താവുമായ രവീന്ദ്ര നായക് അടക്കമുള്ളവരാണ് കൊലപാതകത്തിനു പിന്നിലെന്നും പറഞ്ഞ അദ്ദേഹം മൃതദേഹം കണ്ടെത്തിയ സ്ഥലം അറിയപ്പെടുന്നത് ഹിന്ദു മൈതാന്‍ അല്ലെങ്കില്‍ സമ്രാട്ട് മൈതാന്‍ എന്നാണെന്നും ഇവിടെ ഒരു മുസ് ലിമും കളി കാണാനോ കളിക്കാനോ പോവാറില്ലെന്നും കൂട്ടിച്ചേര്‍ത്തു.
അതേസമയം ക്രിക്കറ്റ് മൈതാനത്ത് പാകിസ്താന്‍ സിന്ദാബാദ് വിളിച്ചതിനാണ് ആള്‍ക്കൂട്ടക്കൊല നടത്തിയതെന്ന മാധ്യമവാര്‍ത്തകള്‍ മംഗളുരു പോലീസ് തള്ളി. കേസില്‍ അന്വേഷണം നടക്കുകയാണെന്നും കൊലപാതക കാരണമടക്കമുള്ളവ പുറത്തുവരുമെന്നും പോലീസ് വ്യക്തമാക്കി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





