കൊല്ലം: കടയ്ക്കലിൽ മോഷണശ്രമത്തിനിടെ നിരവധി മോഷണക്കേസുകളിൽ പ്രതിയായ യുവാവ് പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി സതീഷ് എന്ന ഉണ്ണിയാണ് പിടിയിലായത്. വിവിധ ജില്ലകളിലായി നിരവധി മോഷണക്കേസുകളിൽ ഇയാൾ പ്രതിയാണെന്നാണ് പൊലീസ് പറയുന്നത്.
|
കടയ്ക്കൽ ചുണ്ട ചെറുകുളത്തെ ഒരു വീട്ടിലാണ് ഇയാൾ മോഷണത്തിന് ശ്രമിച്ചത്. മോഷണശ്രമം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ കടയ്ക്കൽ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘത്തെ കണ്ട് പ്രതി രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് പൊലീസ് പിന്തുടർന്ന് ഇയാളെ പിടികൂടുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
ALSO READ: ഡെമോക്രാറ്റുകൾ കോൺഗ്രസ് പിടിച്ചാൽ എല്ലാ ബില്ലുകളും വീറ്റോ ചെയ്യുമെന്ന് ട്രംപ്
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026



