അല്‍ ഐന്‍: നാലു പതിറ്റാണ്ടായി ബ്യൂട്ടി, ഹെല്‍ത്ത്, ഫിറ്റ്നസ് മേഖലകളില്‍ മിഡില്‍ ഈസ്റ്റില്‍ മുന്‍നിര ശൃംഖലയായി വളര്‍ന്നുവന്ന റൂബി ഗ്രൂപ്പിന്റെ റൂബി ഫിറ്റ്നസ് സെന്റര്‍ അല്‍ ഐനില്‍ പ്രവര്‍ത്തനമാരഭിച്ചു. വിഖ്യാത അമേരിക്കന്‍ പ്രഫഷനല്‍ ബോഡി ബില്‍ഡറും ഫിറ്റ്നസ് ലോകത്തെ പ്രശസ്തനും ചലച്ചിത്ര നടനുമായ സെര്‍ഗിയോ ഒലീവിയ ജൂനിയര്‍ അല്‍ ഐന്‍ ബറാറി ഔട്ലെറ്റ് മാളില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. റൂബി ഗ്രൂപ് ചെയര്‍മാന്‍ ബാലന്‍ വിജയന്‍, രമ വിജയന്‍ സിഇഒമാരായ ഹാമിദലി, അനീഷ്.എസ്., ഷിബു, അബ്ദുല്‍ ലത്തീഫ്, അബ്ദുല്‍ ഖാദര്‍, ഹരിപ്രസാദ് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.
|
റൂബി ഗ്രൂപ്പിന്റെ കീഴിലുള്ള പ്രീമിയം ഔട്ലെറ്റാണ് റൂബി ഫിറ്റ്നസ് സെന്റര്‍. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേകം സലൂണുകള്‍, മൊറോക്കന്‍ ബാത്ത്, ആയുര്‍വേദ കേന്ദ്രം, സ്പാ ആന്റ് മസാജ് സെന്റര്‍, കോസ്മെറ്റിക്സ് കോര്‍ണര്‍ തുടങ്ങി സൗന്ദര്യ, ആരോഗ്യ, ശാരീരിക ക്ഷമതാ കാര്യങ്ങളില്‍ ഒരു കുടുംബത്തിനാവശ്യമായതെല്ലാം ഇവിടെ ഒരു കുടക്കീഴില്‍ ലഭ്യമാണ്. റൂബി ഗ്രൂപ്പിന്റെ 40ാം വാര്‍ഷികാഘോഷ ഭാഗമായി സെര്‍ഗിയോയുടെ ബോഡി ബില്‍ഡിങ് ഷോയും അരങ്ങേറി. കൂടാതെ ചടങ്ങില്‍ റൂബി ഗ്രൂപ് ജീവനക്കാരെ അനുമോദിച്ചു. റൂബി ടെക്നോളജി, അഡ്വര്‍സിങ് ആന്‍ഡ് പ്രൊഡക്ഷന്റെ റീബ്രാന്റ് ലോഗോ ലോഞ്ചും ഇതോടൊപ്പം നടന്നു.
മേന്മയാര്‍ന്ന കോസ്മെറ്റിക്സ് ഉല്‍പന്നങ്ങളാലും മികവാര്‍ന്ന സേവനങ്ങള്‍ കൊണ്ടും തങ്ങളുടെ ഉപയോക്താക്കള്‍ക്ക് മികച്ച ഗുണനിലവാരം, സുരക്ഷ, പരിചരണം എന്നിവ ലഭ്യമാക്കാന്‍ റൂബി ഗ്രൂപ് പ്രതിജ്ഞാബദ്ധമാണെന്നും ലോകത്തിലെ മുന്‍നിര സേവന ദാതാക്കളാവുകയെന്നതാണ് തങ്ങളുടെ കാഴ്ചപ്പാടെന്നും ചെയര്‍മാന്‍ ബാലന്‍ വിജയന്‍ പറഞ്ഞു.
ചെയര്‍മാന്‍ ബാലന്‍ വിജയന്റെ നേതൃത്വത്തില്‍ 1983ല്‍ തുടങ്ങിയ റൂബി ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടര്‍ വിഷ്ണു വിജയനും എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഗോപികാ വിജയനുമാണ്. റൂബി ഗ്രൂപ്പിന് കീഴില്‍ റൂബി സലൂണ്‍, റൂബി ഫിറ്റ്നസ്, റൂബി അരീന (ഹോട്ടല്‍, റിസോര്‍ട്ട് ശൃംഖല), റൂബി ട്രേഡിങ്, ഹാപ്പി ആന്റ് റൂബി സിനിമാസ് ആന്റ് റിലീസസ്, റൂബി അഡ്വര്‍ടൈസിങ്, റൂബി ടെക്നോളജി, റൂബി കോസ്മെറ്റിക്സ് ആന്റ് ട്രേഡിങ്് തുടങ്ങിയ സ്ഥാപനങ്ങളുണ്ട്. 50ലധികം റൂബി സലൂണുകളും ആറിലധികം ഫിറ്റ്നസ് ജിംനേഷ്യങ്ങളും യുഎഇയില്‍ നിലവില്‍ പ്രവര്‍ത്തിച്ചു വരുന്നു.
ബ്യൂട്ടി, ഹെല്‍ത്ത്, ഫിറ്റ്നസ് മേഖലകളില്‍ യുഎഇയിലെ ഒന്നാം നമ്പര്‍ കമ്പനിയാണ് റൂബി. സോഫ്റ്റ്വെയര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, വെബ് ഡെവലപ്പിങ് എന്നിങ്ങനെ നിരവധി പദ്ധതികള്‍ റൂബി ടെക്നോളജിക്ക് കീഴില്‍ ഗ്രൂപ്പിന്റെ ഭാവി ആസൂത്രണത്തിലുണ്ട്.





