02
Jul 2024
Mon
02 Jul 2024 Mon
AIMPLB

ന്യൂഡല്‍ഹി: വിവാഹ മോചിതയ്ക്ക് മുന്‍ ഭര്‍ത്താവ് മാസം തോറും ചെലവിന് നല്‍കണമെന്ന സുപ്രിംകോടതി വിധിക്കെതിരേ ഓള്‍ ഇന്ത്യ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് (എ.ഐ.എം.പി.എല്‍.ബി). മുസ്‌ലിം വ്യക്തി നിയമപ്രകാരം വിവാഹമോചിതയായ സ്ത്രീക്കും ക്രിമിനല്‍ നടപടി ക്രമത്തിലെ മതേതര വ്യവസ്ഥ പ്രകാരം മുന്‍ ഭര്‍ത്താവില്‍നിന്ന് ചെലവിന് തേടാന്‍ അവകാശമുണ്ടെന്ന സുപ്രീംകോടതി വിധി ശരീഅത്തിന് വിരുദ്ധമാണെന്ന് എ.ഐ.എം.പി.എല്‍.ബി വ്യക്തമാക്കി. വിധിയെ ചോദ്യം ചെയ്ത് വീണ്ടും സുപ്രീംകോടതിയെ സമീപിക്കാനും ഞായറാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന എ.ഐ.എം.പി.എല്‍.ബി യോഗം തീരുമാനിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭാര്യയെ വിവാഹമോചനം ചെയ്യുന്ന മുസ്‌ലിം പുരുഷന്‍ 1986ലെ മുസ്‌ലിം വ്യക്തി നിയമപ്രകാരമുള്ള നഷ്ടപരിഹാരവും മറ്റു ആനുകൂല്യങ്ങളും നല്‍കിയാലും 1974ലെ ക്രിമിനല്‍ നടപടി ക്രമം (സി.ആര്‍.പി.സി) 125ാം വകുപ്പ് പ്രകാരം മാസം തോറും ചെലവിനുകൂടി നല്‍കണമെന്നാണ് ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങുന്ന ബെഞ്ചിന്റെ വിധി.

Read Also: വിവാഹ മോചിതയായ മുസ്ലിം സ്ത്രീക്ക് മുന്‍ ഭര്‍ത്താവില്‍നിന്ന് ജീവനാംശത്തിന് അവകാശം: നിര്‍ണായക വിധിയുമായി സുപ്രീം കോടതി

ജനങ്ങള്‍ വിദ്വേഷ രാഷ്ട്രീയം തള്ളിക്കളഞ്ഞതിന് തെളിവാണ് ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലമെന്ന് യോഗം വിലയിരുത്തി. എന്നാല്‍, രാജ്യത്ത് ആള്‍ക്കൂട്ട ആക്രമണം വര്‍ധിച്ചിരിക്കുകയാണ്. വിഷയത്തില്‍ ആവശ്യമായ നടപടികള്‍ സീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും എ.ഐ.എം.പി.എല്‍.ബി പാസാക്കിയ പ്രമേയത്തില്‍ പറയുന്നു.

അടിച്ചമര്‍ത്തപ്പെട്ട ഫലസ്തീന്‍ ജനതക്കൊപ്പമാണ് ഇന്ത്യ എക്കാലവും നിലനിന്നിരുന്നത്. ആ നിലപാട് മാറിക്കൊണ്ടിരിക്കുകയാണ്. ഇസ്രായേല്‍ നടത്തുന്ന മനുഷ്യക്കുരുതിക്കെതിരെ നിലപാടെടുത്ത് ആവശ്യമായ കാര്യങ്ങള്‍ ഇന്ത്യ ചെയ്യണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക