21
Aug 2023
Sun
21 Aug 2023 Sun

തിരുവനന്തപുരം: കൈത്തറിയുടെ ഈറ്റില്ലമായ ബാലരാമപുരത്ത് കലാ, കായിക, സാംസ്‌ക്കാരിക രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച് മുന്നേറുന്ന ജനകീയ കൂട്ടായ്മയായ റണ്ണേഴ്‌സ് ക്ലബ്ബിന്റെ ‘ഓണ മേളം 2023 ‘ ആഗസ്റ്റ് 31, സെപ്തംബര്‍ 1 തീയതികളില്‍ ബാലരാമപുരം പട്ടണത്തില്‍ . സിനിസ്റ്റാര്‍ ടൈഗേഴ്‌സ് അവതരിപ്പിക്കുന്ന പുലിക്കളി, പ്രസീത ചാലക്കുടി നയിക്കുന്ന നാടന്‍ പാട്ടുകള്‍, പ്രൊഫഷണല്‍ ടീമുകള്‍ പങ്കെടുക്കുന്ന വടംവലി മത്സരം, വെടിക്കെട്ട് തുടങ്ങി വിവിധ ഇനം പരിപാടികളോടെയാണ് റണ്ണേഴ്‌സ് ക്ലബ്ബ് ഇക്കുറി ഓണാഘോഷം സംഘടിപ്പിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സെപ്തംബര്‍ ഒന്ന് വൈകുന്നേരം 4.30 ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ഡി.സുരേഷ് കുമാറിന്റെ അധ്യക്ഷതയില്‍ കൂടുന്ന സമാപന സമ്മേളനം ഭക്ഷ്യ, സിവില്‍ സപ്ലൈസ് മന്ത്രി അഡ്വ ജി. ആര്‍ അനില്‍ ഉദ്്ഘാടനം ചെയ്യും. അഡ്വ: ഐ.ബി.സതീഷ് എംഎല്‍എ, ശ്രീ : കെ. ആന്‍സലന്‍ എംഎല്‍എ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.

സമ്മേളനത്തില്‍ ബാലരാമപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.മോഹനന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആര്‍.എസ് വസന്തകുമാരി, എം.ബി. അഖില, ഗ്രാമപ്പഞ്ചായത്ത് അംഗം എം സക്കീര്‍ ഹുസൈന്‍ എന്നിവര്‍ സംസാരിക്കും. റണ്ണേഴ്‌സ് ക്ലബ്ബ് ചെയര്‍മാന്‍ എം.എച്ച് . ഷാജഹാന്‍ സ്വാഗതവും കെ.ഹരിഹരന്‍ (റണ്ണേഴ്‌സ് ക്ലബ്ബ്) നന്ദി പറയും.