03
Dec 2024
Wed
03 Dec 2024 Wed

കൊല്ലം: ആര്യങ്കാവില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് പുഴയിലേക്ക് മുറിഞ്ഞു. ഒരാള്‍ മരിച്ചു, 30 പേര്‍ക്ക് പരിക്കേറ്റു. സേലം സ്വദേശി ധനപാലന്‍ ആണ് മരിച്ചത്. ആര്യങ്കാവ് ചെക്ക്‌പോസ്റ്റിന് സമീപം ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അപകടം. സേലം സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ബസ് ലോറിയുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യാത്രക്കാരായ മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. ഉവരെ പുനലൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ റോഡിലെ കൈവരി തകര്‍ത്താണ് ലോറി താഴ്ചയിലേക്ക് മറിഞ്ഞത്. അപകടത്തില്‍ പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. പൊലീസും നാട്ടുകാരും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Sabarimala pilgrims bus collides with lorry and falls into river one dead

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക