ഷാർജ: കഴിഞ്ഞ കാലങ്ങളിൽ ഉപഭോക്താക്കളിൽ നിന്നും ലഭിച്ച വമ്പിച്ച പിന്തുണയുടെയും അവരുടെ വർധിച്ച ആവശ്യവും പരിഗണിച്ച് യുഎഇയിലെ ഏറ്റവും വലിയ ഹൈപർ മാർക്കറ്റായ ഷാർജയിലെ സഫാരിയിൽ 10, 20, 30 പ്രമോഷന് വീണ്ടും തുടക്കം കുറിച്ചു. സ്വദേശികളും വിദേശികളുമടക്കം നിരവധി ഉപഭോക്താക്കൾ കാത്തിരിക്കുന്ന സഫാരിയുടെ ഏറ്റവും ജനപ്രിയ പ്രമോഷൻ ആണ് സഫാരി 10 20 30 പ്രമോഷൻ എന്നും. സാധാരണ ജനങ്ങൾക്ക് ഏറ്റവുമേറെ പ്രയോജനപ്പെടുന്ന രീതിയിലാണ് പുതുവർഷത്തിൽ ഈ പ്രമോഷൻ വീണ്ടും ഏർപ്പെടുത്തിയിരിക്കുന്നതെന്ന് സഫാരി ഗ്രൂപ് മാനേജിംഗ് ഡയറക്ടർ സൈനുൽ ആബിദീൻ പറഞ്ഞു.
|
യുഎഇയിലെ മറ്റു റീടെയിൽ സ്ഥാപനങ്ങളിൽ നിന്നും വ്യത്യസ്തമായി ഉപഭോക്താക്കൾക്ക് ചുരുങ്ങിയ ബജറ്റിൽ അനുയോജ്യമായ രീതിയിൽ ഏറ്റവും ഗുണനിലവാരമുള്ള ബ്രാൻഡഡ് ഇനങ്ങൾ ഉൾപ്പെടുത്തിയാണ് 500ലധികം ഉൽപന്നങ്ങൾ ഉൾക്കൊള്ളുന്ന 10, 20, 30 പ്രമോഷന് ജനുവരി 30 മുതൽ സഫാരിയിൽ തുടക്കം കുറിച്ചിരിക്കുന്നത്. സൂപർ മാർക്കറ്റ് & ഡിപ്പാർട്മെന്റ് സ്റ്റോറിലും ഫർണിച്ചർ സ്റ്റോറിലും രുചി വൈവിധ്യങ്ങളുടെ കലവറ തന്നെയായി മാറിയ സഫാരി ബേക്കറി & ഹോട്ട്ഫുഡിലും തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഈ പ്രമോഷൻ ലഭ്യമാണ്.
ഗുണനിലവാരമുള്ള ബ്രാൻഡുകളും സെമി ബ്രാൻഡുകളും ഉൾപ്പെടുത്തിയുള്ള 10, 20, 30 പ്രമോഷൻ യുഎഇയിലെ ജനങ്ങൾക്കായി ആദ്യമായി ആവിഷ്‌കരിച്ചത് സഫാരിയാണ്. വിപണിയിൽ ഓഫറുകളുടെയും പ്രാമോഷനുകളുടെയും വലിയ പ്രവാഹം തന്നെ സൃഷ്ടിക്കുന്ന സഫാരിയിൽ ജനങ്ങൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഈ പ്രമോഷൻ ഗുണമേൻമ, വിലക്കുറവ്, സമ്മാന പദ്ധതികൾ എന്നിവയുൾക്കൊള്ളുന്നതാണ്. ഇത്തരം പ്രമോഷനുകളോടുള്ള ജനങ്ങളുടെ താൽപര്യങ്ങൾ മനസ്സിലാക്കിയാണ് വീണ്ടും 10 20 30 പ്രൊമോഷൻ ആരംഭിച്ചിട്ടുള്ളത്.
സഫാരിയുടെ ആരംഭം മുതൽ യുഎഇയിലെ ജനങ്ങൾക്ക് ധാരാളം ‘വിൻ പ്രമോഷനു’കളായ കാറുകളും സ്വർണവും ‘ഹാഫ് എ മില്യൺ ദിർഹം’സും നടത്തി വൻ മുന്നേറ്റം തന്നെ സൃഷ്ടിക്കാൻ സഫാരിക്ക് കഴിഞ്ഞിട്ടുണ്ട്. ”വിൻ ഹാഫ് എ മില്യൺ ദിർഹംസ്” (അഞ്ചു ലക്ഷം) ക്യാഷ് പ്രൈസ് സമ്മാനം നല്കുന്ന പുതിയ മെഗാപ്രൊമോഷനാണ് നടന്നുകൊണ്ടിരിക്കുന്നത്. ഓരോ നറുക്കെടുപ്പിലൂടെ ഒരു ലക്ഷം ദിർഹമാണ് ക്യാഷ് പ്രൈസായി നൽകുന്നത്. 50,000 ദിർഹമാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 30,000 ദിർഹമും, മൂന്നാം സമ്മാനം 20,000 ദിർഹവുമാണ്.
2022 സെപ്തംബർ 26 മുതൽ 2023 ജൂലായ് 10 വരെ നീളുന്ന ഈ മെഗാപ്രൊമോഷന്റെ കാലയളവിലായി 15 ഭാഗ്യശാലികൾക്ക് ആകെ 5 ലക്ഷം ദിർഹംസാണ് സമ്മാനമായി നൽകുക. സഫാരി ഹൈപ്പർ മാർക്കറ്റിൽ നിന്നും 50 ദിർഹംസിന് പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന ഈ റാഫിൾ കൂപ്പൺ വഴി മൈ സഫാരി ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഏതൊരാൾക്കും ഈ മെഗാസമ്മാനപദ്ധതിയിൽ പങ്കാളികളാകാവുന്നതാണ്
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





