ഷാർജ: യുഎഇയിലെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റായ സഫാരിയുടെ ‘വിൻ ഹാഫ് എ മില്യൺ ദിർഹംസ് പ്രൊമോഷന്റെ അഞ്ചാമത്തെ നറുക്കെടുപ്പ് ഷാർജ മുവൈലയിലെ സഫാരിമാളിൽ നടന്നു. ഷാർജ ഇക്കണോമിക് ഡിപ്പാർട്ട്മെന്റ് പ്രതിനിധിയായ അബ്ദുൽ അസീസ് സഫാരി മാനേജ്മെന്റ് പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായ നറുക്കെടുപ്പിലാണ് വിജയികളെ തിരഞ്ഞെടുത്തത്.
|
വിജയികൾ
ഒന്നാംസമ്മാനം പ്രജിത്ത് കാരയിൽ പ്രതാപൻ (കൂപ്പൺനമ്പർ HMD500626511), രണ്ടാം സമ്മാനം സന്തോഷ് ശങ്കരൻകുട്ടി (കൂപ്പൺനമ്പർ HMD500711048), മൂന്നാം സമ്മാനം ഷാജു പുറത്തൂക്കാരൻ (കൂപ്പൺനമ്പർ HMD500321705). ഒന്നാം സമ്മാന വിജയിക്ക് 50,000 ദിർഹവും രണ്ടാം സമ്മാന വിജയിക്ക് 30,000 ദിർഹവും മൂന്നാം സമ്മാന വിജയിക്ക് 20,000 ദിർഹവുമാണ് സമ്മാനമായി ലഭിക്കുക.
സഫാരി ഹൈപ്പർ മാർക്കറ്റിൽ നിന്നും 50 ദിർഹംസിന് പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന ഇറാഫിൾ കൂപ്പൺ വഴി മൈസഫാരി ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരിൽ നിന്നാണ് ഭാഗ്യശാലികളെ കണ്ടെത്തിയത്. 2022 സെപ്തംബർ 26ന് ആരംഭിച്ച മെഗാപ്രമോഷനിലൂടെ 15 ഭാഗ്യശാലികൾക്ക് ആകെ 500,000 ദിർഹമാണ് സമ്മാനമായി നൽകിയത്.





