ഷാർജ: കഴിഞ്ഞ കാലങ്ങളിലായി ജനങ്ങൾ നെഞ്ചേറ്റിയ 10 20 30 പ്രമോഷന് ഷാർജ സഫാരി ഹൈപ്പർ മാർക്കറ്റിൽ വീണ്ടും തുടക്കം കുറിച്ചു. വേനലവധിയിൽ നാട്ടിൽ പോകുന്ന കുടുംബാംഗങ്ങളടക്കമുള്ളവർക്ക് ഏറെ പ്രയോജനകരമാണിതെന്നും ഉപയോക്താക്കളുടെ വർധിച്ച ആവശ്യം പരിഗണിച്ചാണ് ഈ ജനകീയ പ്രമോഷൻ വീണ്ടും തുടക്കം കുറിച്ചതെന്നും സഫാരി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ സൈനുൽ ആബിദീൻ അറിയിച്ചു.
|
റീടെയിൽ മേഖലയിൽ മറ്റൊരു സ്ഥാപനത്തിനും നൽകാനാവാത്ത നിലയിലുള്ള വമ്പൻ ജനാകർഷക പ്രമോഷനാണിത്. വിശ്വസ്തരായ ഉപയോക്താക്കൾക്ക് മൂല്യവത്തായി തിരിച്ചു നൽകുകയെന്ന താൽപര്യം മുൻനിർത്തിയാണ് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞ ഈ പ്രമോഷൻ യുഎഇയിലെ ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റായ സഫാരിയിൽ 2023 ജൂലായ് 3 ന് വീണ്ടും തുടങ്ങിയിരിക്കുന്നത്.
യുഎഇയിലെ സ്‌ക്കൂൾ വെക്കേഷനിൽ നാട്ടിലേക്ക് പോകുന്നവരെ സംബന്ധിച്ചിടത്തോളം 10 20 30 പ്രമോഷൻ ഏറ്റവും അനുഗ്രഹമുള്ള പ്രമോഷനാണ്. ഗുണനിലവാരമുള്ള മികച്ച ഉൽപ്പന്നങ്ങൾ ഏറ്റവും കുറഞ്ഞ വിലയ്ക്ക് വാങ്ങാമെന്നതാണ് ഇതുകൊണ്ടുള്ള പ്രയോജനം. മറ്റെങ്ങും കിട്ടാത്ത ഈ സുവർണാവസരം ഉപഭോക്താക്കൾ മികച്ച നിലയിൽ ഉപയോഗിക്കുമെന്നു തന്നെയാണ് ഈ പ്രൊമോഷന്റെ പ്രത്യേകതയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യുഎഇയിലെ മറ്റു റീടെയിൽസ്ഥാപനങ്ങളിൽ നിന്നും വ്യത്യസ്തമായി ഉപഭോക്താക്കൾക്ക് ചുരുങ്ങിയ ബജറ്റിൽ അനുയോജ്യമായ രീതിയിൽ ഏറ്റവും ഗുണനിലവാരമുള്ള ബ്രാൻഡഡ് ഐറ്റംസ് ഉൾപ്പടുത്തിയാണ് 500ലധികം ഉൽപന്നങ്ങൾ ഉൾക്കൊള്ളുന്ന 10 20 30 പ്രമോഷന് തുടക്കം കുറിച്ചിരിക്കുന്നത്. സൂപ്പർമാർക്കറ്റ് & ഡിപ്പാർട്‌മെന്റ് സ്റ്റോറിലും, ഫർണിച്ചർ സ്റ്റോറിലും രുചി വൈവിധ്യങ്ങളുടെ കലവറ തന്നെയായി മാറിയ സഫാരി ബേക്കറി & ഹോട്ട്ഫുഡിലും തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഈ പ്രമോഷന് ലഭ്യമാണ്.
ഗുണനിലവാരമുള്ള ബ്രാൻഡുകളും, സെമി ബ്രാൻഡുകളും ഉൾപ്പെടുത്തിയുള്ള 10 20 30 പ്രമോഷൻ യുഎഇയിലെ ജനങ്ങൾക്കായി ആദ്യം ആവിഷ്‌കരിച്ചത് സഫാരിയാണ്. വിപണിയിൽ ഓഫറുകളുടെയും, പ്രാമോഷനുകളുടെയും, വലിയ തരംഗം തന്നെ സൃഷ്ടിക്കുന്ന സഫാരിയിൽ ജനങ്ങൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്നതാണ് ഈ പ്രമോഷൻ. സഫാരിയുടെ ഇത്തരം പ്രമോഷനുകള് ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുള്ളതുമാണ്. സഫാരിയുടെ ആരംഭം മുതൽ യുഎഇയിലെ ജനങ്ങൾക്ക് ധാരാളം ‘വിൻ പ്രമോഷനു’കളായ കാറുകളും സ്വർണവും ‘ഹാഫ് എ മില്യൺ ദിർഹം’സും നടത്തി വൻ മുന്നേറ്റം തന്നെ സൃഷ്ടിക്കാൻ സഫാരിക്ക് കഴിഞ്ഞിട്ടുണ്ട്.
അഞ്ചു ലക്ഷം ക്യാഷ് പ്രൈസ് സമ്മാനം നൽകുന്ന ‘വിന് ഹാഫ് എ മില്യൺ ദിർഹംസ്’ എന്ന പുതിയ മെഗാ പ്രമോഷനാണ് ഇപ്പോൾ നടന്നു വരുന്നത്. ഓരോ നറുക്കെടുപ്പിലൂടെയും ഒരു ലക്ഷം ദിർഹമാണ് ക്യാഷ് പ്രൈസ്. 50,000 ദിർഹമാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 30,000 ദിർഹമും, മൂന്നാം സമ്മാനം 20,000 ദിർഹവുമാണ്. 2022 സെപ്തംബർ 26 മുതൽ 2023 ജൂലായ് 10 വരെ നീളുന്ന ഈ മെഗാ പ്രമോഷൻ കാലയളവിൽ 15 ഭാഗ്യശാലികൾക്ക് ആകെ 5 ലക്ഷം ദിർഹം സമ്മാനമായി നൽകും. സഫാരി ഹൈപ്പർ മാർക്കറ്റിൽ നിന്നും 50 ദിർഹമിന് പർച്ചേയ്‌സ് ചെയ്യുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി ‘മൈ സഫാരി’ ആപ്പിൽ രജിസ്റ്റർ ചെയ്ത ഏതൊരാൾക്കും ഈ മെഗാ സമ്മാനപദ്ധതിയിൽ പങ്കാളികളാകാവുന്നതാണ്.





