29
Nov 2026
Sun
29 Nov 2026 Sun
Advertisement
Advertisement
Advertisement
Advertisement
Advertisement
omallur murder

സേലം: ഓമല്ലൂരില്‍ ഇഷ്ടിക വ്യാപാരിയെ കൊലപ്പടുത്തിയ സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. കൊല്ലപ്പെട്ട ഭൂപതിയുടെ ഭാര്യ വെളഗൗണ്ടന്നൂര്‍ സ്വദേശി സുജിതശ്രീ (31) ആണ് പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് വ്യാപാരിയെ ഓമല്ലൂര്‍-ശങ്കരി റോഡില്‍ കാറിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനു സമീപുമുള്ള ആറ്റുകാര്‍ന്നൂര്‍ സഹകരണ ബാങ്കിനരികെ നിര്‍ത്തിയിട്ട കാറിലായിരുന്നു ഭൂപതിയുടെ മൃതദേഹം ഉണ്ടായിരുന്നത്.

തുടര്‍ന്ന് ഓമല്ലൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷിച്ചപ്പോള്‍ മൂന്നുപേര്‍ ചേര്‍ന്ന് ഭൂപതിയെ കുത്തിക്കൊലപ്പെടുത്തുകയും 12 പവന്‍ സ്വര്‍ണം കവരുകയും ചെയ്തതായി ഭാര്യ സുജിതശ്രീ മൊഴി നല്‍കി. എന്നാല്‍ ഭൂപതിയുടെ സഹോദരങ്ങളും ബന്ധുക്കളും യുവതിക്കെതിരെ സംശയം ഉന്നയിക്കുകയായിരുന്നു.

സുജിതശ്രീയും ഭര്‍ത്താവും ഇടയ്ക്കിടെ വഴക്കിടുന്നത് പതിവാണെന്ന് ഇവര്‍ വെളിപ്പെടുത്തി. വീട്ടിലെത്തി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ രക്തകറകളാണ് പൊലീസ് അന്വേഷണം മറ്റൊരു ദിശയിലേക്ക് നീക്കിയത്. സുജിതശ്രീക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്നും ഇതിനെ ഭൂപതി ചോദ്യം ചെയ്തതിലുള്ള ദേഷ്യത്തില്‍ അയാളെ വീട്ടിനകത്തുവെച്ച് കൊലപ്പെടുത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

ശേഷം കാറിലിരുത്തി റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നു. കവര്‍ച്ചക്കിടെയുള്ള കൊലപാതകമാണെന്ന് ചിത്രീകരിക്കാന്‍ യുവതി ശ്രമിച്ചിരുന്നു. കാമുകന്റെയും 13 കാരന്റെ മകന്റെയും സഹായത്തോടെയാണ് കൊല നടത്തിയത്.

Tags: Salem News, Omalur Murder Case, Sujitha Sree Arrest, Salem Crime News, Tamil Nadu Crime News, Malayalam Crime News, Salem Police Case

MTP Rafeek

ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement