31
Nov 2024
Mon
31 Nov 2024 Mon
Sandeep Warrier share stage with K Muraleedharan

ബിജെപി വിട്ട് കോൺ​ഗ്രസിലെത്തിയ സന്ദീപ് വാര്യർ മുതിർന്ന നേതാവ് കെ മുരളീധരൊപ്പം വേദി പങ്കിട്ടു. ശീകൃഷ്ണപുരത്ത് നടന്ന പരിപാടിയിൽ കെ മുരളീധരനെ മുരളിയേട്ടൻ എന്ന് അഭിസംബോധന ചെയ്തായിരുന്നു സന്ദീപ് സംസാരിച്ചത്. ഏറ്റവും ഇഷ്ടമുള്ള മുഖ്യമന്ത്രി കെ കരുണാകരനാണെന്നും ആനയെയും മോഹൻലാലിനെയും കെ മുരളീധരനെയും എത്ര കണ്ടാലും മലയാളിക്ക് മടുക്കില്ലെന്നും പറഞ്ഞ സന്ദീപ് വര്യർ തനിക്ക് ഏറ്റവും ഇഷ്ടമുള്ള നേതാവാണ് മുരളീധരനെന്നും വ്യക്തമാക്കി. പഴയ പ്രത്യയ ശാസ്ത്രത്തിൻറെ പേരിൽ മുരളീധരനെ വിമർശിച്ചിട്ടുണ്ട്. എന്നാൽ താനിപ്പോൾ കോൺഗ്രസുകാരനാണ്. മുരളിയേട്ടനും കോൺഗ്രസിനുമൊപ്പം ഇനി താനുണ്ടാവും. മുരളീധരൻ പങ്കെടുക്കുന്ന പരിപാടിയിൽ വരാൻ താനാണ് അഭ്യർഥിച്ചതെന്നും സന്ദീപ് വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം സന്ദീപ് വാര്യറെ ചേർത്ത് പിടിച്ച കെ മുരളീധരൻ സന്ദീപ് പാർട്ടിക്ക് ഒരു മുതൽക്കൂട്ടാണെന്ന് പറഞ്ഞു. രാഹുൽ ഗാന്ധി ഒരു തീരുമാനം എടുത്താൽ അതിനൊപ്പം നിൽക്കും.രാഹുൽ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചാൽ അതിനപ്പുറം ഒന്നും വേണ്ട. ചില കാര്യങ്ങളിൽ അഭിപ്രായവ്യത്യാസം ഉണ്ടാകും. അത് തുറന്ന് പറഞ്ഞെന്ന് മാത്രം. സന്ദീപിനെ ഇനി പൂർണമായും കോൺഗ്രസുകാരനായി കാണാമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുമായി ഉടക്കിനിന്ന സന്ദീപ് വാര്യർ കഴിഞ്ഞദിവസമാണ് അപ്രതീക്ഷിതമായി കോൺ​ഗ്രസിൽ അം​ഗത്വമെടുത്തത്. സിപിഐഎമ്മുമായി ചർച്ച നടക്കുന്നുവെന്ന വാർത്തകൾക്കിടെയായിരുന്നു സന്ദീപ് കോൺ​ഗ്രസിലെത്തിയത്. രാഹുൽ മാങ്കൂട്ടത്തിലിനു വേണ്ടി പ്രചാരണ പരിപാടിയിലും സന്ദീപ് സംബന്ധിച്ചിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക