സര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ഗവര്‍ണറായി സഞ്ജയ് മല്‍ഹോത്രയെ നിയമിച്ചു. ഡിസംബര്‍ 10ന് കാലാവധി അവസാനിക്കുന്ന ശക്തികാന്ത ദാസിന്റെ പകരക്കാരനായാണ് ധനമന്ത്രാലയത്തിലെ റവന്യൂ സെക്രട്ടറിയായ മല്‍ഹോത്രയുടെ നിയമനം.
|
1990 ബാച്ച് രാജസ്ഥാന്‍ കേഡറിലെ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് ഓഫിസറാണ് സഞ്ജയ് മല്‍ഹോത്ര. വൈദ്യുതി, ധനകാര്യം, നികുതി, വിവരസാങ്കേതികവിദ്യ, ഖനികള്‍ തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കാണ്‍പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ എന്‍ജിനീയറിങ് ബിരുദധാരിയായ അദ്ദേഹം യുഎസിലെ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയില്‍ നിന്ന് പബ്ലിക് പോളിസിയില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





