ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20 മല്‍സരത്തിനിടെ ജോഫ്ര ആര്‍ച്ചറുടെ പന്ത് കൊണ്ട് പരിക്കേറ്റ സഞ്ജു സാംസണിന് ആറാഴ്ചത്തെ വിശ്രമം. കൈവിരലിന് പൊട്ടലേറ്റതായി പരിശോധനയില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് വിശ്രമം നിര്‍ദേശിച്ചിരിക്കുന്നത്.
|
ഇംഗ്ലണ്ടിനെതിരായ അഞ്ചാം മല്‍സരത്തില്‍ ഓപണറായി ഇറങ്ങിയ സഞ്ജു ആദ്യ പന്ത് സിക്‌സ് പറത്തിയിരുന്നു. മൂന്നാമത്തെ പന്ത് കൈവിരലില്‍ കൊണ്ടതോടെ കളി അല്‍പ്പസമയം നിര്‍ത്തിവച്ചു. ടീം ഫിസിയോ എത്തി പരിശോധിക്കുകയും കൈവിരലില്‍ ബാന്‍ഡേജും ചുറ്റുകയും നല്‍കിയ ശേഷം മല്‍സരം പുനരാരംഭിക്കുകയും ചെയ്തു.
പിന്നീടുള്ള രണ്ടു പന്തുകളില്‍ ഓരോ സിക്‌സും ഫോറും അടിച്ച സഞ്ജു പക്ഷേ രണ്ടാമത്തെ ഓവറില്‍ നേരിട്ട ആദ്യ പന്തില്‍ പുറത്താവുകയും ചെയ്തിരുന്നു. ഇംഗ്ലണ്ട് ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ സഞ്ജുവിന് പകരം ധ്രുവ് ജുറേല്‍ ആയിരുന്നു സബ്സ്റ്റിറ്റിയൂട്ടായി ഗ്രൗണ്ടിലിറങ്ങിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





