സന്തോഷ് ട്രോഫിയില്‍ വിജയം തുടര്‍ന്ന് കേരളം: ഛത്തിസ്ഗഡിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തകര്‍ത്തു
|
മഡ്ഗാവ്: സന്തോഷ് ട്രോഫി ഫുട്ബാളില്‍ വിജയം തുടര്‍ന്ന് കേരളം. തുടര്‍ച്ചയായ മൂന്നാം ജയവുമായി കേരളം ഫൈനല്‍ റൗണ്ട് ഉറപ്പിച്ചു. ഇന്ന് രാവിലെ ഗ്രൂപ്പ് എയിലെ മൂന്നാം മത്സരത്തില്‍ ഛത്തിസ്ഗഡിനെ എതിരില്ലാത്ത മൂന്നൂ ഗോളുകള്‍ക്കാണ് കേരളം വീഴ്ത്തിയത്. മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ ഇ.എസ് സജീഷിലൂടെ കേരളം ലീഡെടുത്തു. 55ാം മിനിറ്റില്‍ ജുനൈനും 69ാം മിനിറ്റില്‍ നായകന്‍ നിജോ ഗില്‍ബര്‍ട്ടും ആണ് കേരളത്തിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്. തുടര്‍ച്ചയായ മൂന്നാം ജയം ആണിത്.
ഗ്രൂപ്പിലെ മൂന്നു മത്സരങ്ങളും ജയിച്ചതോടെ ഒമ്പത് പോയിന്‍ുകളുമായി ഒന്നാമതാണ് കേരളം. ചൊവ്വാഴ്ച ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ശക്തരായ ഗോവയാണ് കേരളത്തിന്റെ എതിരാളികള്‍. രണ്ടു കളികളില്‍ നാലു പോയന്റുമായി ഗോവ രണ്ടാമതും മൂന്നു മത്സരങ്ങള്‍ കളിച്ച ഗുജറാത്ത് നാലു പോയന്റുമായി മൂന്നാം സ്ഥാനത്തുമാണ്. ആറു ഗ്രൂപ്പിലെയും ജേതാക്കളും ഏറ്റവും മികച്ച മൂന്നു രണ്ടാം സ്ഥാനക്കാരുമാണ് ഫൈനല്‍ റൗണ്ടില്‍ പ്രവേശിക്കുക. ഗുജറാത്തിനെ എതിരില്ലാത്ത മൂന്നു ഗോളിന് തോല്‍പിച്ചാണ് കേരളം തുടങ്ങിയത്. തുടര്‍ന്ന് ജമ്മുകശ്മീരിനെ 6- 1നും തകര്‍ത്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





