30
Sep 2023
Fri
30 Sep 2023 Fri

മലയാളികളുടെ ഉറക്കം കെടുത്താന്‍ സരിത എസ് നായര്‍; ആത്മകഥ ഉടന്‍ പുറത്ത്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊല്ലം: സോളാര്‍ വിവാദങ്ങളുടെ കേന്ദ്ര ബിന്ധുവും കേസിലെ മുഖ്യപ്രതിയുമായ സരിത എസ് നായര്‍ ആത്മകഥയുമായി രംഗത്ത്. ‘പ്രതിനായിക’ എന്ന അത്മകഥയുടെ കവര്‍ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് സരിത പങ്കുവച്ചത്. കൊല്ലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെസ്‌പോണ്‍സ് ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

സോളാര്‍ വിവാദം വീണ്ടും കേരളരാഷ്ട്രീയത്തില്‍ സജീവചര്‍ച്ചയാകുന്നതിനിടെയാണ് കേസിലെ മുഖ്യപ്രതിയായ സരിത എസ് നായരുടെ ആത്മകഥ പുറത്തുവരുന്നത്. ആത്മകഥ പുറത്തിറങ്ങുന്ന കാര്യം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് സരിത അറിയിച്ചത്. പ്രതി നായികയെന്നാണ് പുസ്തകത്തിന്റെ പേര്.

‘ഞാന്‍ പറഞ്ഞത് എന്ന പേരില്‍ നിങ്ങള്‍ അറിഞ്ഞവയുടെ പൊരുളും പറയാന്‍ വിട്ടുപോയവയും ഈ പുസ്തകത്തിലുണ്ടാകുമെന്ന’ ആമുഖത്തോടെയാണ് കുറിപ്പ് പങ്കുവച്ചത്.