പുസ്തകരചയിതാവ് സൽമാൻ റുഷ്ദി(75)ക്ക് നേരെ ന്യൂയോർക്കിൽ ആക്രമണം. കഴുത്തിൽ കുത്തേറ്റ സൽമാൻ റുഷ്ദിയെ വ്യോമമാർഗം ആശുപത്രിയിലേക്ക് നീക്കി. അക്രമിയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.
|
വേദിയിൽ കയറിയായിരുന്നു ആക്രമണം. കുത്തേറ്റയുടൻ സൽമാൻ റുഷ്ദി നിലത്തുവീണു. ഇന്ത്യൻ സമയം രാത്രി എട്ടരയോടെയായിരുന്നു സൽമാൻ റുഷ്ദിക്കു നേരെ ആക്രമണമുണ്ടായത്.
സാത്താനിക് വെഴ്സസ് എന്ന പുസ്തകത്തിന്റെ പേരിൽ 1980കളിൽ സൽമാൻ റുഷ്ദിക്ക് നേരെ വ്യാപക എതിർപ്പുകളുയർന്നിരുന്നു. ഇസ് ലാമിക നിന്ദകൾ നിറഞ്ഞതിനാൽ സാത്താനിക് വെഴ്സസിന് ഇറാനിൽ നിരോധനമേർപ്പെടുത്തിയിരുന്നു. ഇന്ത്യൻ വംശജനും ബ്രിട്ടീഷ് പൗരനുമായ സൽമാൻ റുഷ്ദി 20 വർഷമായി യുഎസിലാണ് താമസം.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



