കോഴിക്കോട്: മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജിക്കെതിരെ വിമര്‍ശനവുമായി സമസ്ത നേതാവ് സത്താര്‍ പന്തല്ലൂര്‍.(Sathar panthaloor criticizes KM Shaji) സ്വന്തം പാര്‍ട്ടിയിലെ സിപിഎം സ്ലീപ്പര്‍ സെല്ലിനാല്‍ വേട്ടയാടപ്പെട്ടയാളാണ് സമസ്തയിലെ സ്ലീപ്പര്‍ സെല്ലുണ്ടെന്ന് ആരോപിക്കുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു. കോഴിക്കോട് മുതലക്കുളത്ത് എസ്‌കെഎസ്എസ്എഫ് ജില്ലാ കമ്മിറ്റി നടത്തിയ ആദര്‍ശ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സത്താര്‍.
|
സമസ്തയില്‍ സിപിഎമ്മിന്റെ സ്ലീപ്പര്‍ സെല്ലുണ്ടെന്നാണു ചിലര്‍ പറയുന്നതെന്നും വളരെ മോശമായ പ്രയോഗമാണ് അതെന്നും അദ്ദേഹം വിമര്‍ശിച്ചു. സ്വന്തം പാര്‍ട്ടിയിലെ സിപിഎമ്മിന്റെ സ്ലീപ്പര്‍ സെല്ലിനാല്‍ വേട്ടയാടപ്പെട്ടയാളാണ് ഇതു പറയുന്നത്. അതിന്റെ പേരില്‍ മാസങ്ങളോളം കോടതി കയറി നടക്കുകയായിരുന്നു. ഒരു വിരല്‍ ചൂണ്ടുമ്പോള്‍ മൂന്നു വിരല്‍ സ്വന്തം നേര്‍ക്കാണു ചൂണ്ടുന്നതെന്നു മനസിലാക്കുന്നതു നല്ലതാണെന്നും സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരായ തന്റെ വിമര്‍ശനം മാധ്യമങ്ങള്‍ തെറ്റിദ്ധരിപ്പിച്ചതാണെന്ന് ചടങ്ങില്‍ മുക്കം ഉമര്‍ ഫൈസി പറഞ്ഞു. ഖാദി ഫൗണ്ടേഷന്‍ വേണമെന്നാണ് ഞാനും ജിഫ്രി തങ്ങളും പറഞ്ഞത്. സാദിഖലി തങ്ങള്‍ ഖാസിയല്ലാത്ത മഹല്ലുകളും ഖാദി ഫൗണ്ടേഷനില്‍ അംഗമാകുന്നതിനെയാണ് എതിര്‍ത്തത്. സമസ്ത തന്നെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും ഉമര്‍ ഫൈസി പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





