21
Sep 2022
Mon
21 Sep 2022 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: മലബാറിലെ സ്വതന്ത്ര്യസമര സേനാനി ആലി മുസ്ലിയാർ ബ്രിട്ടീഷ് സൈന്യം തൂക്കിലേറ്റുകായിരുന്നില്ലെന്നും മറിച്ച് നിസ്‌കാരത്തിൽ മരിക്കുകയായിരുന്നുവെന്നും മുതിർന്ന കോൺഗ്രസ് നേതാവ് മംഗലം ഗോപിനാഥ്. മരിച്ച മുസ്ല്യാരെ പിന്നീട് ബ്രിട്ടീഷുകാർ ‘തൂക്കിലേറ്റു’കയായിരുന്നുവെന്നും സത്യത്തിൽ ബ്രട്ടീഷുകാർ തൂക്കിലേറ്റിയത് ആലി മുസ്ലിയാരുടെ മൃതദേഹമാണെന്നും ഗോപിനാഥ് പറഞ്ഞു. ഗോപിനാഥിനെ ഉദ്ധരിച്ച് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ട്രഷറർ സത്താർ പന്തല്ലൂർ ആണ് ഇക്കാര്യം പറഞ്ഞത്. അന്നത്തെ ജയിലുദ്യോഗസ്ഥനായിരുന്ന കണ്ണപ്പൻ ആണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നും ഗോപിനാഥ് പറഞ്ഞതായി സത്താർ പന്തല്ലൂർ ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ വ്യക്തമാക്കി.

 

സത്താറിന്റെ ഫേസുബ്ക്ക് പോസ്റ്റ്:

സ്വാതന്ത്ര്യ സമര നായകൻ ആലി മുസ്‌ലിയാരെ ബ്രിട്ടീഷുകാർ തൂക്കിലേറ്റിയെന്നാണ് ചരിത്രം. തൂക്കിലേറ്റുന്നതിന് മുമ്പേ മരണപ്പെട്ടിരുവെന്നും പലരും പറയാറുണ്ട്. ഇതിനെ കുറിച്ചുള്ള അന്വേഷണ യാത്രയിലാണ് മുതിർന്ന കോൺഗ്രസ്സ് നേതാവ് മംഗലം ഗോപിനാഥിനെ കണ്ടുമുട്ടിയത്.
ആലി മുസ് ലിയാർ ജയിലിൽ കിടക്കുമ്പോൾ അവിടത്തെ പ്രധാന ഉദ്യോഗസ്ഥനായിരുന്ന കണ്ണപ്പൻ ജോലിയിൽ നിന്നും വിരമിച്ച് വർഷങ്ങൾ പിന്നിട്ട സമയത്താണ് കോയമ്പത്തൂരിൽ വെച്ച് മംഗലം ഗോപിനാഥ് അദ്ദേഹത്തെ കണ്ടുമുട്ടുന്നത്. ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ ഇങ്ങിനെയായിരുന്നു: ആലി മുസ് ലിയാരെ തൂക്കിലേറ്റാൻ നിശ്ചയിച്ച ദിവസം അവസാന ആഗ്രഹം ചോദിച്ചപ്പോൾ തന്റെ സഹതടവുകാരോടൊപ്പം സുബ്ഹി ജമാഅത്തായി നിസ്‌കരിക്കാനുള്ള താത്പര്യം അറിയിച്ചു. സഹതടവുകാരെ അതിന് അനുവദിക്കുന്നത് നിയമ വിരുദ്ധമാണെങ്കിലും ആലി മുസ് ലിയാരോടുള്ള ആദരവ് കൊണ്ട് അവർ അതിന് സമ്മതിച്ചു. അപ്രതീക്ഷിതമായി നിസ്‌കാരത്തിനിടെ സുജൂദിൽ കിടന്ന് ആലി മുസ്ലിയാർ മരണപ്പെട്ടു. പക്ഷെ ബ്രിട്ടീഷ് ഉദ്യോഗസ്ഥർ ഈ വിവരം പുറത്തറിയിക്കരുതെന്നും അദ്ദേഹത്തെ തൂക്കിലേറ്റണമെന്നും കർശ്ശന നിർദ്ദേശം നൽകി. മരണപ്പെട്ട ആലി മുസ് ലിയാരെ അവർ ‘തൂക്കിലേറ്റി’ ശിക്ഷ നടപ്പാക്കി. ബ്രീട്ടീഷുകാരാൽ താൻ വധിക്കപ്പെടരുതെന്നായിരുന്നു ജയിലിൽ വന്നതുമുതൽ ആലി മുസ് ലിയാരുടെ പ്രാർത്ഥനയെന്ന് സഹതടവുകാർ പറയാറുണ്ടെന്ന് ഉദ്യോഗസ്ഥാനായ കണ്ണപ്പൻ പറഞ്ഞതായി മംഗലം ഗോപിനാഥ് ഓർക്കുന്നു.

sathar-panthaloor-says-ali-musliyars-body-hanged-by-the-british-its-a-disclosure-of-prison-officer