21
Mar 2025
Wed
21 Mar 2025 Wed

റിയാദ്:  സൗദി അറേബ്യയിൽ സ്വകാര്യ മേഖലയ്ക്ക് ചെറിയ പെരുന്നാൾ (ഈദുൽ ഫിത്തർ) അവധി പ്രഖ്യാപിച്ചു. മാർച്ച് 29 (റമസാൻ 29) മുതൽ  5 ദിവസമാണ് അവധി. സൗദി മാനവ വിഭവ-സാമൂഹിക വികസന  മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചു ഉത്തരവ് ഇറക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

29 മുതൽ ഏപ്രിൽ 2 വരെയാണ് അവധിയെങ്കിലും അടുത്ത ദിവസം മുതൽ വാരാന്ത്യ അവധി തുടങ്ങുന്നതിനാൽ ഏപ്രിൽ 3 ന് കൂടി പൊതു അവധി കിട്ടുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. ഇതോടെ എട്ടു ദിവസം വരെ അവധി കിട്ടൻ സാദ്ധ്യത ഉണ്ട്. വെള്ളിയാഴ്ച മുതൽ സാധാരണ അവധി തുടങ്ങുന്നതിനാൽ വാരാന്ത്യ ദിനങ്ങളുടെ ആനുകൂല്യം കൂടി സ്വകാര്യ മേഖലയിലുള്ളവർക്ക് ലഭിക്കും. അങനെ ആകുമ്പോഴാണ്  മൊത്തം 8 ദിവസം ഈദ് അവധി ലഭിക്കുക.

സൗദി എക്സ്ചേഞ്ചിന്റെ (തദാവുൽ) അവധി മാർച്ച് 28 മുതലാണ്. ഏപ്രിൽ 3 മുതൽ ട്രേഡിങ് പുനാരംഭിക്കുന്നതാണ്. ഗൾഫിലെ മറ്റ് രാജ്യങ്ങളും ഉടൻ പെരുന്നാൾ അവധി പ്രഖ്യാപിക്കും.

 

Saudi announced 5-day Eid Al-Fitr holiday for the privates ectors