03
Jul 2023
Wed
03 Jul 2023 Wed

റിയാദ്: ഉംറ വിസകൾ ഓൺലൈനായി അനുവദിച്ചു ടങ്ങിയതായി സൗദി ഹജ് ഉംറ മന്ത്രാലയം അറിയിച്ചു. ഉംറ ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് വിദേശ രാജ്യങ്ങളില്‍ നിന്ന് നുസുക് പ്ലാറ്റ്‌ഫോം മുഖേന അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജൂലൈ 19 മുതല്‍ സൗദിയിലേക്ക് ഉംറ തീര്‍ഥാടകര്‍ക്ക് പ്രവേശിക്കാം. ടൂറിസ്റ്റ് വിസയിലെത്തുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്കും സൗദിയിലേക്ക് വരുന്ന ഷെംഗന്‍, അമേരിക്ക, യുകെ വിസയുള്ളവര്‍ക്കും സൗദിയില്‍ എത്തുന്നതിന് മുമ്പ് നുസുക് ആപ്ലിക്കേഷന്‍ വഴി ഉംറയ്ക്കും റൗദ സന്ദര്‍ശനത്തിനും ബുക്ക് ചെയ്യാവുന്നതാണ്. ഫാമിലി സന്ദര്‍ശക വിസ, ടൂറിസ്റ്റ് വിസ, ട്രാന്‍സിറ്റ് വിസ എന്നിവയില്‍ സൗദിയില്‍ എത്തിയവര്‍ക്കും ഈ സേവനം ഉപയോ​ഗപ്പെടുത്താമെന്ന് മന്ത്രാലയം അറിയിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക