21
May 2024
Sun
21 May 2024 Sun
saudi arabia to test flying taxis for Hajj pilgrims

ഇത്തവണത്തെ ഹജ്ജ് സീസണില്‍ തീര്‍ഥാടകര്‍ക്കായി പറക്കും ടാക്‌സികളും ഡ്രോണുകളും ഏര്‍പ്പെടുത്താന്‍ സൗദി. ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ലോജിസ്റ്റിക്‌സ് മന്ത്രി സാലിഹ് അല്‍ ജാസിര്‍ ആണ് പറക്കും ടാക്‌സികളുടെയും ഡ്രോണുകളുടെയും പരീക്ഷണ സര്‍വീസ് ഇത്തവണത്തെ ഹജ്ജ് സീസണില്‍ ഏര്‍പ്പെടുത്തുമെന്ന് അറിയിച്ചത്.(saudi arabia to test flying taxis for Hajj pilgrims)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു മക്കയിലെ വിവിധ ഹോട്ടലുകളിലേക്കും തിരിച്ചും ഹജ്ജ് തീര്‍ഥാടകരെ എത്തിക്കുന്നതിനാണ് പറക്കും ടാക്‌സികളുടെ സേവനം ഉപയോഗപ്പെടുത്തുക. ഇതിനായി നൂറോളം പറക്കും ടാക്‌സികളാണ് സൗദി വാങ്ങുക. ജൂണ്‍ 14നാണ് ഇത്തവണത്തെ ഹജ്ജ് തീര്‍ഥാടനത്തിന് തുടക്കമാവുന്നത്.