2027ലെ എഎഫ്‌സി ഏഷ്യൻ കപ്പിന് സൗദി അറേബ്യ ആതിഥ്യം വഹിക്കും. ബഹ്‌റയിന്റെ തലസ്ഥാനമായ മനാമയിൽ നടന്ന മുപ്പത്തിമൂന്നാമത് എഫ്.എഫ്.സി ജനറൽ അസംബ്ലിയിലാണ് തീരുമാനം. ഏഷ്യൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ഷെയ്ഖ് സൽമാൻ ബിൻ ഇബ്രാഹിം അൽ ഖലീഫയാണ് തീരുമാനം പ്രഖ്യാപിച്ചത്.
|
ചരിത്രമുഹൂർത്തമെന്നാണ് നടപടിയെ സൗദി അറേബ്യയുടെ കായിക മന്ത്രിയും ഒളിംപിക് – പാരാലിംപിക് കമ്മിറ്റിയുടെ ചെയർമാനുമായ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ രാജകുമാരൻ വിശേഷിപ്പിച്ചത്. ടൂർണമെന്‍റ് ഏറ്റവും മികച്ച രീതിയിൽ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടൂർണമെന്റിന്റെ നടത്തിപ്പവകാശത്തിന് വേണ്ടി ഉസ്‌ബെക്കിസ്താനും ഖത്തറും ശ്രമിച്ചിരുന്നു. ടൂർണമെന്റ് നടത്തുന്നതിനായുള്ള ബിഡിങ്ങിൽ നിന്ന് ഇന്ത്യ കഴിഞ്ഞ ഡിസംബറിൽ പിൻവാങ്ങിയിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





