11
Oct 2024
Wed
11 Oct 2024 Wed
Saudi Ministry of Health is recruiting nurses

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സൗദി ആരോഗ്യമന്ത്രാലയം കേരളത്തില്‍നിന്നുള്ള നഴ്‌സുമാരെ തേടുന്നു. കേരളസര്‍ക്കാരിന് കീഴിലുള്ള വിദേശ റിക്രൂട്ട്‌മെന്റ്സ്ഥാപനമായ NORKA വഴിയാണ് നിയമനം നടക്കുന്നത്. ഇക്കാരണത്താല്‍ നഴ്‌സുമാര്‍ക്ക് ഏജന്‍സി ഫീസില്ലാതെ തന്നെ മികച്ച ശമ്പളമുള്ള ജോലി കണ്ടെത്താം.

സ്റ്റാഫ് നേഴ്‌സ് പോസ്റ്റിലേക്ക് മുസ്ലീം വിഭാഗത്തില്‍പ്പെട്ട പുരുഷന്മാര്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാവുക. ഉദ്യോഗാര്‍ത്ഥികള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന വിശദ വിവരങ്ങള്‍ വായിച്ചു മനസ്സിലാക്കി അപേക്ഷ സമര്‍പ്പിക്കാം.

BMT, Cardiac, Kidney Transplant, Neuro Critical, Neuro Surgical, Oncology, Operating Room (OR), OR Cardiac, OR Neuro വിഭാഗങ്ങളിലായി നഴ്‌സ് ഒഴിവുകളാണ് ഉള്ളത്.

യോഗ്യത

നഴ്‌സിങ്ങില്‍ ബി.എസ്.സി, പോസ്റ്റ് ബി.എസ്.സി എന്നിവ ഉണ്ടായിരിക്കണം.

സ്‌പെഷ്യാലിറ്റികളില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും ആവശ്യമാണ്.
സൗദി കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യലിസ്റ്റുകളില്‍ നിന്നുള്ള പ്രൊഫഷണല്‍ ക്ലാസിഫിക്കേഷന്‍ (മുമാരിസ് വഴി) യോഗ്യയതയും വേണം.

 

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ

എങ്ങിനെ അപേക്ഷിക്കാം

താല്പര്യമുള്ള അപേക്ഷകര്‍ താഴെ കൊടുത്ത വിജ്ഞാപനം വായിച്ച ശേഷം മാത്രം അപേക്ഷിക്കുക.

വിശദമായ CV യും വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം, പാസ്സ്‌പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്ബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ച് 2024 ഒക്ടോബര്‍ 24ന് വൈകിട്ട് 05 മണിക്കകം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

Saudi Ministry of Health is recruiting nurses

ഇതിനായുളള അഭിമുഖം ഒക്ടോബര്‍ 28 ന് ഓണ്‍ലൈനായി നടക്കും. അപേക്ഷകര്‍ മുന്‍പ് SAMR പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവരാകരുത്. കുറഞ്ഞത് ആറുമാസത്തെ കാലാവധിയുളള സാധുതയുളള പാസ്‌പോര്‍ട്ടും ഉളളവരാകണം.

Apply Now: http://nifl.norkaroots.org/saudi-arabia-moh-staff-nurse-male-muslim-recruitment-norka-roots/

അഭിമുഖസമയത്ത് പാസ്സ്‌പോര്‍ട്ട് ഹാജരാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ഫ്രീ നമ്പറുകളില്‍ 18004253939 (ഇന്ത്യയില്‍ നിന്നും) +91 8802012345 (വിദേശത്ത് നിന്നുംമിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്.

Saudi Ministry of Health is recruiting nurses