21
Feb 2025
Fri
21 Feb 2025 Fri
Saudi SIC National Security Chairman Shamsuddin Thangal passes away

മക്ക: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പോഷക സംഘടനയായ സമസ്ത ഇസ്ലാമിക് സെന്റര്‍ (SIC) സൗദി നാഷണല്‍ വിഖായ ചെയര്‍മാനും എസ്.ഐ.സി മക്ക സെന്‍ട്രല്‍ കമ്മറ്റി വൈസ് പ്രസിഡന്റുമായ ഷംസുദ്ദീന്‍ എന്ന മാനു തങ്ങള്‍ നാട്ടില്‍ മരിച്ചു. കെഎംസിസിയുടെയും സജീവ പ്രവര്‍ത്തകനാണ്.
35 വയസ്സുണ്ട്. അരീക്കോട് ഐ.ടി.ഐ സ്വദേശിയായ ചെറിയാപ്പു തങ്ങളുടെ മകനാണ്. ഹജ്ജ് വളണ്ടിയര്‍ സേവനമുള്‍പ്പടെ വിവിത ജീവകാരുണ്യ പ്രവര്‍ത്തങ്ങളില്‍ സജീവമായിരുന്നു ഷംസുദ്ദീന്‍ തങ്ങള്‍. 15 വര്‍ഷത്തോളം ജോലിയും ബിസിനസുമായി മക്കയില്‍ പ്രവാസിയായിരുന്നു. രണ്ട് മാസം മുമ്പ് കുടുംബസമേതം നാട്ടില്‍ ലീവിന് പോയതാണ്.
ഡല്‍ഹിയില്‍ വച്ച് അസുഖബാധിതനായ ഇദ്ദേഹത്തെ കഴിഞ്ഞദിവസം കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ, ഇന്ന് രാവിലെ മരിക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

Saudi SIC National Security Chairman Shamsuddin Thangal passes away