സൗദിയിലെ വിസിറ്റ് വിസക്കാര്‍ക്ക് സന്തോഷ വാര്‍ത്ത: വിസ പുതുക്കാന്‍ രാജ്യം വിടേണ്ട, ആറുമാസം വരെ ഓണ്‍ലൈനില്‍ പുതുക്കാം
|
റിയാദ്: സന്ദര്‍ശന വിസ രാജ്യത്തിന് പുറത്തുപോകാതെ ഓണ്‍ലൈനില്‍ പുതുക്കാന്‍ അനുവദിച്ച് സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് (ജവാസത്ത്). ബിസിനസ്, ഫാമിലി, വ്യക്തിഗത സന്ദര്‍ശക വിസകള്‍ ഓണ്‍ലൈനില്‍ പുതുക്കാമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. അബ്ശിര്‍, മുഖീം പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ് പുതുക്കേണ്ടത്. സിംഗിള്‍ എന്‍ട്രി വിസകള്‍ 180 ദിവസം വരെ ഓണ്‍ലൈനില്‍ പുതുക്കാം. മള്‍ട്ടി എന്‍ട്രി വിസകള്‍ 180 ദിവസത്തിന് ശേഷം ഓണ്‍ലൈനില്‍ പുതുക്കാന്‍ സാധിക്കാത്തതിനാല്‍ സൗദി അറേബ്യയില്‍ നിന്ന് പുറത്തുകടന്ന് തിരിച്ചുവരേണ്ടിവരും. നിലവില്‍ ഓരോ മൂന്നു മാസവും സഊദി അറേബ്യക്ക് പുറത്ത് പോയി തിരിച്ചുവരുകയാണ് ചെയ്യുന്നത്. ഇലക്ട്രോണിക് സേവനങ്ങള്‍ക്കായുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷര്‍ ഇന്‍ഡിവിജ്വല്‍, അബ്ഷിര്‍ ബിസിനസ്സ് മുഖീം ഇലക്ട്രോണിക് പോര്‍ട്ടല്‍ വഴിയും ‘സിംഗിള്‍’ വിസിറ്റ് വിസ കാലാവധി തീരുന്നതിന് ഒരാഴ്ചക്കുള്ളില്‍ പുതുക്കാമെന്ന് ജവാസാത് അറിയിച്ചു. എന്നാല്‍, സന്ദര്‍ശകന് മെഡിക്കല്‍ ഇന്‍ഷുറന്‍സ് ആവശ്യമാണ്.
പുതിയ തീരുമാനം സന്ദര്‍ശക വിസയിലുള്ള പതിനായിരങ്ങള്‍ക്ക് ഏറെ ആശ്വാസകരമായിരിക്കുകയാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





