22
Aug 2022
Tue
22 Aug 2022 Tue

സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് ആർഎസ്എസ് സൈദ്ധാന്തികൻ വിനായക് ദാമോദർ സവർക്കറുടെ ചിത്രം പ്രദർശിപ്പിക്കുന്നതിനെതിരേ കർണാടകയിൽ പ്രതിഷേധം തുടരുന്നു. ഷിവമോ​ഗ ജില്ലയിൽ ഇന്നലെ സവർക്കറുടെ ചിത്രമടങ്ങിയ ബാനർ കീറിയെറിഞ്ഞ് പകരം ടിപ്പു സുൽത്താന്റെ ചിത്രം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് അക്രമസംഭവങ്ങളുണ്ടായ കർണാടകയിൽ ഇന്ന് തുംകുരു ന​ഗരത്തിലാണ് സവർക്കറുടെ ചിത്രം കീറിയെറിഞ്ഞത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

തുംകുരു ന​ഗരത്തിലെ എംപ്രസ് കോളജിനു മുമ്പിൽ സ്ഥാപിച്ച സവർക്കറുടെ ബാനർ ആണ് ഇന്ന് നശിപ്പിച്ചത്. ഇന്നലെ സവർക്കറുടെ ചിത്രവുമായി ബന്ധപ്പെട്ട സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റിരുന്നു. ഈ സംഭവത്തിൽ നാലുപേരാണ് അറസ്റ്റിലായത്. 

 

നേരത്തേ ടിപ്പു സുൽത്താൻ ജയന്തി ആഘോഷിക്കുന്നത് ആർഎസ്എസും ബിജെപിയും തടഞ്ഞിരുന്നു. സ്വാതന്ത്ര്യസമരത്തിൽ യാതൊരുവിധ സംഭാവനകളും അർപ്പിക്കാത്ത സവർക്കറുടെ ചിത്രം സ്വാതന്ത്ര്യദിനത്തിൽ സമരസേനാനികളുടെ കൂടെ ഉയർത്തിക്കാട്ടിയതാണ് പ്രതിഷേധത്തിന് കാരണമായത്. കർണാടക സർക്കാർ പുറത്തിറക്കിയ സ്വാതന്ത്ര്യസമരസേനാനികളുടെ ചിത്രങ്ങളിൽ നിന്ന് ജവഹർലാൽ നെഹ്രുവിനെ ഒഴിവാക്കിയത് കഴിഞ്ഞദിവസമാണ്.