01
Jun 2026
Tue
01 Jun 2026 Tue
Save a Life, Not a Bag Passenger Safety Campaign by IATA

വിമാനയാത്രികരുടെ സുരക്ഷയ്ക്കായി കാംപയിനുമായി അന്താരാഷ്ട്ര വ്യോമ ഗതാഗത അസോസിയേഷന്‍(അയാട്ട). ഒരു ബാഗ് അല്ല ഒരു ജീവന്‍ രക്ഷിക്കൂ എന്നതാണ് കാംപയിന്‍. അടിയന്തരസാഹചര്യങ്ങളില്‍ വിമാനത്തില്‍ നിന്ന് യാത്രികരെ ഒഴിപ്പിക്കുന്ന സമയം കാബിന്‍ ലഗേജ് എടുക്കാനുള്ള ശ്രമം ഒഴിവാക്കാനാണ് കാംപയിന്‍ ആവശ്യപ്പെടുന്നത്. ഓരോ യാത്രികരും സ്വയ രക്ഷയ്ക്കും വിമാനത്തിലെ മറ്റു യാത്രികരുടെ സുരക്ഷയ്ക്കുമായി ജീവനക്കാരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് തങ്ങളുടെ ബാഗുകള്‍ വിമാനത്തില്‍ തന്നെ ഉപേക്ഷിച്ച് അതിവേഗം പുറത്തുകടക്കണമെന്നാണ് കാംപയിനിലൂടെ അയാട്ട ബോധവല്‍ക്കരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിമാനത്തില്‍ നിന്ന് ഒഴിപ്പിക്കുമ്പോള്‍ ബാഗ് എടുക്കുന്നത് നിസ്സാര കാര്യമല്ല. ഓരോ സെക്കന്‍ഡും വിലപ്പെട്ടതാണ്. ഒരു ബാഗ് എടുക്കാനുള്ള നീക്കം വിമാനത്തിലെ എല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനെ ബാധിച്ചേക്കാം. ജീവനക്കാരുടെ നിര്‍ദേശം വ്യക്തവും ലളിതവുമാണ്. അത് ഉള്ളതെല്ലാം ഉപേക്ഷിച്ച് അതിവേഗം പോവുക എന്നതാണെന്നും അയാട്ട ഡയറക്ടര്‍ ജനറല്‍ വില്ലി വാല്‍ഷ് പറഞ്ഞു.

ALSO READ: സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഹണിട്രാപ്പില്‍ കുടുക്കി 20 ലക്ഷം രൂപ തട്ടിയെടുത്ത യുവതി പിടിയില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക